2011 ഒക്‌ടോബർ 29, ശനിയാഴ്‌ച

ദൈവം തോറ്റുപോയ നിമിഷം!!!!!!!!!!!!!

ഇന്ന് ഡിസംബര്‍ 31 നാളെ പുതുവര്‍ഷം. ജനുവരി ഒന്നിന് എന്നെ സംബന്ധിച്ച് വേറെ ഒരു പ്രത്യേകത എന്തെന്നാല്‍ എന്റെ ജന്മ ദിനവും അന്ന് തന്നെയാണ്. അതെ നാളെ എനിക്ക് 30 വയസു തികയുന്നു.

ഇന്ന് വെള്ളിയാഴ്ച ആയതിനാല്‍ ഓഫീസിനു അവധിയാണ്, നാളെയും അവധി നേരം പുലര്‍ന്നു കണ്ണ് തുറന്നിട്ടും എഴുന്നേല്‍ക്കാന്‍ തോന്നിയില്ല. ചുമ്മാ പുതച്ചു മൂടി കിടന്നപ്പോള്‍ മനസ്സ് ഭൂതകാലങ്ങളിലേക്ക് സഞ്ചരിച്ചു. മനോഹരമായ ബാല്യ കാലത്തെ കുറിച്ച് ചിന്തിച്ചപ്പോള്‍ അറിയാതെ മനസ്സില്‍ സന്തോഷത്തിന്റെ പൂക്കള്‍ വിരിഞ്ഞു. പിന്നെ കൌമാരം ... മനസ്സില്‍ നാമ്പിട്ട ആദ്യാനുരാഗം,, ആ ചിന്ത എന്നെ വീണ്ടും ഒരു കാമുകനാക്കി. ഞാനോര്‍ക്കുകയായിരുന്നു 10 c യില്‍ പഠിച്ചിരുന്ന രജനിയോട്‌ എനിക്കെന്തെന്നില്ലാത്ത പ്രണയം, പക്ഷെ അന്നെന്റെ മനസ്സ് നിഷ്കളങ്കമായിരുന്നു. നല്ല ഭംഗിയുള്ള ഉണ്ട കണ്ണുകളായിരുന്നു അവളുടേത്‌ . ഇട തൂര്‍ന്ന രോമാരാജികലായിരുന്നു അവളുടെ ഇമകള്‍ക്ക്. വാലിട്ടു കണ്ണെഴുതി ചുവന്ന പൊട്ടു കുത്തിയ അവളോട്‌ എനികെന്തോ ഒരുപാടു ആകര്‍ഷണം തോന്നി. ഇന്റെര്‍വല്‍ സമയത്ത് അവളെ കാണാന്‍ പോകുന്നതും , അവള്‍ എന്നെ ഒന്ന് നോക്കുമ്പോള്‍ അറിയാതെ എന്റെ മനസിലൂടെ അന്ന് പാഞ്ഞിരുന്ന മിന്നലൊളി പോലൊരു നീറ്റലും എന്നെ അപ്പോള്‍ പുളകം കൊള്ളിച്ചു. അവള്‍ക്കു നല്‍കാന്‍ ഞാന്‍ എഴുതിയ പ്രണയ ലേഖനം 5 ദിവസം പോക്കെറ്റില്‍ സൂക്ഷിച്ചു അത് ആരും കാണാതിരിക്കാന്‍ ഞാന്‍ ഒരുപാടു കഷ്ടപ്പെട്ടു .. ഹോ ! ആ ലെറ്റര്‍ സൂക്ഷിച്ചിരുന്ന സമയത്ത് ഞാന്‍ അനുഭാവിച്ചിരുന്ന്ന ടെന്‍ഷന്‍ .......!!! പിന്നീട് എന്തക്കയോ സാഹസികതള്‍ക്കൊടുവില്‍ അവളുടെ കൈവശം ലെറ്റര്‍ എത്തിച്ചേര്‍ന്നു .... ആരോടും കാണിക്കരുതെന്ന് പ്രത്യേകം ഞാന്‍ എഴുതിയിരുന്നു , എന്നിട്ട് ഒരു ലവ് ചിഹ്നം വരയ്ക്കുകയും നടുവില്‍ ഒരു അമ്പിന്റെ പടം .... അതിനു മുകളിലും താഴെയുമായി എന്റെയും അവള്ടെയും പേരിന്റെ ആദ്യ അക്ഷരങ്ങള്‍ ..

എന്നാല്‍ ലെറ്റര്‍ കിട്ടിയ പാടെ അവള്‍ എല്ലാ കൂട്ടുകാരികളെയും കാണിക്കുകയും , അവരെല്ലാം ഒരുമിച്ചിരുന്നു വായിച്ചു പൊട്ടിച്ചിരിച്ചു. അവരെല്ലാം എന്നെ കാണുമ്പോള്‍ കളിയാക്കി ചിരിക്കാന്‍ തുടങ്ങി. അതി തീവ്ര പ്രണയം രണ്ടു ദിവസം കൊണ്ട് എന്റെ മനസ്സില്‍ നിന്നും മാഞ്ഞു പോയി.

പിന്നെ ഞാന്‍ കോളേജില്‍ ചേര്‍ന്നപ്പോഴും അങ്ങനെയൊക്കെ തന്നെ ആയിരുന്നു.കാമ്പസിലെ രാഷ്ട്രീയവും പ്രണയുവുമൊക്കെ തീവ്രമായി മുന്നെരുന്നതോടൊപ്പം.. ഒരു സൈഡ് ബിസ്സ്നിസ്സായി പഠനവും മുന്നോട്ടു കൊണ്ട് പോയി.

ബിരുദം പൂര്‍ത്തിയാകിയതും എന്റെ വിദ്യാഭ്യാസവും അവസാനിച്ചു. പഠിക്കുവാനുള്ള സാഹചര്യം വളരെ കുറവ് , മാത്രമല്ല താല്‍പ്പര്യം അതിലേറെ കുറവു.
പിന്നീട് രണ്ടു വര്ഷം വായി നോക്കി നടന്നു. എന്റെ വായി നോട്ടത്തിന്റെ തീവ്രത അച്ഛന് തലവേദനയായി തുടങ്ങി.

ഞാനും എന്റെ കൂടുകാരും കമ്മന്റ് പറയുമ്പോള്‍ തലകുമ്പിട്ടു ഒരു കള്ള ചിരിയോടെ , അതിലെ നര്‍മ്മം ആസ്വദിച്ചു പോയിരുന്ന ദുഷ്ടയായ പെണ്‍കൊടികള്‍ അതെല്ലാം അവരുടെ വീട്ടിലും അറിയിച്ചിരുന്നു. ഞങ്ങള്‍ സങ്കല്‍പ്പിച്ചിരുന്ന ഭാവിയിലെ അമ്മായി അപ്പന്‍മാര്‍ അഥവാ അവരുടെ താതന്മാര്‍ ഞങ്ങളുടെ അച്ചന്മാരെയും വിവരം അറിയിച്ചു.

അച്ഛന്‍ ഞാന്‍ കാരണം എന്നും വികസ് പുരട്ടാന്‍ തുടങ്ങി, കാരണം പുള്ളിക്ക് ഞാന്‍ അത്ര തലവേദന ഉണ്ടാക്കി.
ഒടുവില്‍ ആരുടെയൊക്കെയോ കാലു പിടിച്ചു എന്നെ ഗള്‍ഫില്‍ എത്തിച്ചു.

അതോടെ ഞാന്‍ മാറി. ശരിക്കും ജീവിതം എന്തെന്നറിഞ്ഞു, ഞാന്‍ പ്രവേശിച്ച ജോലിയില്‍ നിന്നും എന്റെ കഠിനാധ്വാനവും , നല്ല പെരുമാറ്റവും മൂലം പതിയെ പതിയെ മുന്നേറാന്‍ തുടങ്ങി. ചുറ്റുപാടും കാണുന്ന സാഹചര്യവും , ഇടപെട്ട പല ദേശങ്ങളില്‍പ്പെട്ട ആള്‍ക്കാരും , അറിയാത്ത ഭാഷ പഠിക്കുവാനും, ജീവിതം ഹോമിച്ചു തന്നെ അഭയം പ്രാപിച്ചു കഴിയുന്ന കുടുംബത്തിന്റെ സുഖം മാത്രം നോക്കുന്നവരില്‍ നിന്നും ഒരു ജന്മത്തിന്റെ അര്‍ഥം എന്തോന്നൊക്കെ മനസ്സിലാക്കി.

ഒരുപാട് പക്വത എത്തുന്നതിനു മുന്‍പുതന്നെ, കല്യാണം നടന്നു. മനസ്സില്‍ പൂര്‍ത്തിയാക്കാന്‍ ഇതുവരെ അവസരം കിട്ടാതിരുന്ന പ്രണയം ഞാനവള്‍ക്ക് വാരി കോരി കൊടുത്തു. അതിന്റെ ഇരട്ടി മധുരത്തോടെ അവള്‍ തിരികെ സ്നേഹം തന്നു. എന്റെ ഭാര്യ സുന്ദരിയാണ് അവള്‍ടെ മുഖത്ത് വെറുതെ നോകിയിരിക്കുമ്പോള്‍ ഞാന്‍ അറിയാതെ കവിത ചൊല്ലിപോകും. ഞങ്ങള്‍ കൂട്ടുകാരെ പോലെയാണ്, കൊരങ്ങ, കൊരങ്ങീ എന്നൊക്കെ വിളിച്ചു ചുമ്മാ പരസ്പരം കുട്ടികളെ പോലെ അടികൂടും, ഹോ! എന്ത് രസമായിരുന്നു ആ കാലഘട്ടം. ഇവിടെ ഒറ്റയ്കിരിക്കുമ്പോള്‍ ആ നിമിഷങ്ങളെ കുറിച്ച് ഓര്‍ത്താല്‍ അറിയാതെ കണ്ണ് നിറയും. അങ്ങനെ ആറുമാസം ഞാന്‍ അവളോടൊപ്പം ജീവിച്ചു വീണ്ടും ഗള്‍ഫിലേക്ക്. ആ സമയം എന്റെ വീട്ടിലേക്കുള്ള പുതിയ അതിഥിക്ക് അവളുടെ വയറ്റില്‍ നാല് മാസം പ്രായം.

കല്യാണം കഴിഞ്ഞു ഗള്‍ഫില്‍ എത്തിയ ഞാന്‍ ജോലിക്കൊന്നും പോകാന്‍ താല്പര്യം കാട്ടിയില്ല ..... ഭാര്യെ വിളിക്കും ഫോണിലൂടെ ഞങ്ങള്‍ മനസ്സ് തുറന്നു പൊട്ടിക്കരയും.

മാസങ്ങള്‍ നീങ്ങി ഞാന്‍ ഒരച്ചനായി ,,,,, ഹോ! സ്വന്തമായി എന്റെ തോളില്‍ തട്ടി ഞാനൊന്ന് അഭിനന്ദിച്ചു എന്നെ തന്നെ.... കണ്ണാടിയുടെ മുന്നില്‍ നിന്ന് സ്വയം ചിരിച്ചു. ഈ കാലഘട്ടത്തില്‍ 26 വയസ്സുള്ള ഒരച്ചന്‍ എനിക്ക് ചിരി വീണ്ടും വന്നു. ഒപ്പം ദൈവത്തോട് നന്ദിയും പറഞ്ഞു.

അടുത്ത ലീവിന് മോളെ കാണാന്‍ ഞാന്‍ നാട്ടില്‍ എത്തി. 3 മാസം അവധി .... മോള്‍ക്ക്‌ ഒന്നര വയസ് പ്രായം എന്തൊരു കുസൃതി കുടുക്ക , കണ്ടു കൊതി തീര്‍ന്ന്നില്ല .... മൂന്നാം മാസം അവള്‍ ഉറങ്ങി കിടക്കുന്ന നേരം അവധി പൂര്‍ത്തിയാക്കി വിങ്ങുന്ന നെഞ്ചുമായി വീണ്ടും ഗള്‍ഫിലേക്ക്. അപ്പോള്‍ എന്റെ മോള്‍ടെ അനിയന് ഭാര്യയുടെ വയറ്റില്‍ രണ്ടു മാസം പ്രായം .... മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്റെ പോന്നു ഭാര്യ ഒരു ചുന്തരകുട്ടന് ജന്മം നല്‍കി.

ഞാനും ഭാര്യയും ഉള്‍പ്പെടെ വീട്ടില്‍ എല്ലാപേരും ഒരുപാട് സന്തോഷിക്കുന്നു. രണ്ടു ഓമന മക്കള്‍. ദൈവക്രിപയില്‍ മനം നിറഞ്ഞ ഞാന്‍ അദ്ദേഹത്തോട് ആത്മാര്‍ത്ഥ ക്രിതഞ്ഞത രേഖപ്പെടുത്തി. ഈ 30 വയസിനിടയില്‍ എനിക്കുണ്ടായ മധുര സ്മരണകള്‍ അയവിറക്കി കിടക്കുമ്പോള്‍ , മനസ്സില്‍ തലകുമ്പിട്ട പൈശാചിക ചിന്തകളും സ്മരണയില്‍ തെളിഞ്ഞു.

ഈ ഏകാന്ത ജീവിതത്തില്‍ എനിക്ക് ആശ്രയം ഇന്റര്‍നെറ്റ്‌ ആയിരുന്നു. ഏതോ ഒരു സൈറ്റില്‍ നിന്നും ഞാന്‍ ഒരു പെണ്‍കുട്ടിയെ പരിചയപ്പെട്ടു , എന്റെ പെരുമാറ്റവും ,സത്യസന്തതയും ,അവള്‍ക്കു ഒര്പാടു ഇഷ്ടമായി, പാവം കുട്ടി അവള്‍ക്കില്ലാതെ പോയ ഒരു ഏട്ടനായി എന്നെ കാണുവാനയിരിക്കാം അവള്‍ ശ്രമിച്ചത്.

പക്ഷെ മനുഷ്യ സാഹചമായ മനസ്സിന്റെ വ്യകൃതം അവളെ അങ്ങനെ കാണാന്‍ എന്നെ അനുവദിച്ചില്ല, അതവള്‍ മനസ്സിലാക്കുകയും എന്നെ ഉപദേശിക്കുകയും ചെയ്തിരുന്നു , ആദ്യമേ തന്നെ എന്നോട് തോന്നിയ ഒരിഷ്ടമായിരിക്കാം അവളെ ഒരുപാടു ദ്രോഹിച്ചിട്ടും അവള്‍ എന്നെ വെറുത്തില്ല. ഒരുപാട് പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചിരുന്ന അവള്‍ക്കു എന്റെ ചില സ്വാന്തനങ്ങള്‍ ഒരു ആശ്വാസമായിരുന്നു.

അവള്‍ മനസ്സില്‍ ഒരു ഏട്ടനായി കണ്ടപ്പോള്‍ എന്റെ വൃത്തി ഹീനമായ മനസ്സ് ഒരിക്കലും ചിന്തിക്കാന്‍ പാടില്ലാത്ത രീതിയില്‍ സഞ്ചരിച്ചു. എനിക്കറിയാമായിരുന്നു ഞാന്‍ ചെയ്യുന്നതെല്ലാം തെറ്റാണെന്ന്. പിന്നീടും അകാരണമായി ഞാന്‍ അവളെ വേദനിപ്പിച്ചു. അന്നേരം ഒരു പിടി ശാപ വാക്കുകള്‍ എന്നില്‍ ചൊരിഞ്ഞു അവള്‍ എങ്ങോ പോയി ,,, ആകാശ താമര പോലെ....

ആ അകല്‍ച്ച എന്നെ പഴയ നന്മയിലേക്ക് വീണ്ടും കൈപിടിച്ച് കൊണ്ട് പോവുകയാണ്. ഒരു പക്ഷെ ദൂരെ എവിടെയോ ഇരുന്നു ആ പെണ്‍കുട്ടി എന്റെ മാറ്റം കണ്ടു സന്തോഷിക്കുന്നുണ്ടാകം ........ എന്നെ ശപിചെങ്കിലും അവളുടെ മനസ്സിലെ നന്മകള്‍ അതെല്ലാം തിരിച്ചെടുത്തു എന്ന് കരുതി ഞാന്‍ ആശ്വസിക്കുന്നു.

30 വര്ഷം പൂര്‍ത്തിയാക്കിയ എന്റെ ശരീരവും, അതില്‍ കുടിയിരിക്കുന്ന നന്മയുടെയും തിന്മയുടെയും ആവാസ കേന്ദ്രമായ മനസ്സുമായി ഞാന്‍ എഴുന്നേറ്റു.

എല്ലാ വര്‍ഷത്തെയും പോലെ അന്നും മനസ്സില്‍ കുറെ പ്രതിഞ്ഞയെടുത്തു , നാളെ മുതല്‍ സിഗരറ്റ് വലിക്കില്ല, ബീയര്‍ കുടിക്കില്ല , ആവശ്യമില്ലാതെ ചാറ്റ് ചെയ്യുകയില്ല, ആരെയും വേദനിപ്പിക്കില്ല എന്നൊക്കെ......

രണ്ടു ദിവസത്തെ അവധി എന്തായാലും ദുബായില്‍ പഴയ കൂട്ടുകാരോടൊപ്പം അടിച്ചു പൊളിക്കാന്‍ തീരുമാനിച്ചു. അബുധാബിയില്‍ നിന്നും എന്റെ tayota yaris കാറില്‍ ദുബായിലേക്ക് പുറപ്പെട്ടു.

എന്റെ ജീവിതത്തിലെ അവസാനത്തെ ബീയറടി എന്ന പ്രതിന്ജയോടെ നാലു കുപ്പി അകത്താക്കി , ഒപ്പം എന്റെ കൂട്ടുകാരും, ഞങ്ങള്‍ സന്തോഷത്തോടെ പുതു വര്‍ഷത്തെ വരവേറ്റു . നാട്ടില്‍ കുടുംബത്തെയും കൂട്ടുകാരെയുമൊക്കെ വിളിച്ചു ആശംസകള്‍ അറിയിച്ചു. inbox ല്‍ അടിഞ്ഞു കൂടിയ ന്യൂ ഇയര്‍ , birthday wishes എല്ലാം വായിച്ചു പൂര്‍ത്തിയാക്കാന്‍ നേരം കിട്ടിയില്ല. രണ്ടു മണിക്ക് ശേഷം അറിയാതെ ഉറക്കം വന്നു.

പിറ്റേന്ന് നേരം പുലര്‍ന്നു , ഇന്നെന്റെ പ്രായം മുപ്പതു വയസും ഒരു ദിവസവും. എന്തായാലും ഇത്തവണ എടുത്ത പ്രതിന്ജ നിറവേറ്റുക തന്നെ ചെയണം. ദൈവമേ! എനിക്കതിനുള്ള അവസരം നീ തന്നെ ഒരുക്കി തരണമേ ............... !!!!!!!! ഞാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിച്ചു.

ശനിയാഴ്ച രാത്രി 12 മണിക്ക് ശേഷം ഞാന്‍ അബുധാബിയിലേക്ക് തിരിച്ചു. എന്നും രാജ്യത്തെ നിയമങ്ങള്‍ക്കു മുന്‍ഗണന കൊടുത്താണ് വണ്ടിയോടിച്ചിരുന്നത്, തിരക്കുള്ള റോഡില്‍ നിന്നും വണ്ടി ഷേക്ക്‌ ഷയിദ് റോഡിലേക്ക് പ്രവേശിച്ചു. മൂന്നാം ട്രാക്കിലൂടെ 120 km സ്പീഡില്‍ ഞാന്‍ വണ്ടിയോടിച്ചു. അപ്പോള്‍ വീട്ടിലേക്കൊന്നു വിളിക്കാന്‍ തോന്നി, ഈയര്‍ ഫോണ്‍ ഫിറ്റ്‌ ചെയ്തു നല്ല ഉറക്കത്തിലായിരുന്ന ഭാര്യയെ വിളിച്ചു സംസാരിക്കാന്‍ തുടങ്ങി.

റോഡില്‍ അങ്ങിങ്ങായി മൂടല്‍ മഞ്ഞു കണ്ടു തുടങ്ങി....... കുറച്ചു ദൂരം കഴിയുമ്പോള്‍ വീണ്ടും തെളിഞ്ഞ അന്തരീക്ഷം , കാറില്‍ ശബ്ദം കുറച്ചു വച്ചിരുന്ന fm ല്‍ നിന്നും ഒരു സുന്ദര പ്രണയ ഗാനം കേട്ടപ്പോള്‍ ഞാനത് ഫോണിലൂടെ ഭാര്യയെ കേള്‍പ്പിച്ചു.

അങ്ങനെ വണ്ടി മുന്നോട്ടു പോകവേ ശക്തമായ മൂടല്‍ മഞ്ഞുള്ള ഒരു പ്രദേശത്ത് എത്തിയതും വിസിബിലിറ്റി ഒട്ടും ഇല്ലാതായി. ഞാന്‍ പെട്ടെന്ന് ഫോണ്‍ കട്ട്‌ ചെയ്തു , സ്പീഡ് കുറച്ചാല്‍ പുറകില്‍ വരുന്ന വണ്ടി ഇടിക്കും. ട്രാക്ക് change ചെയ്യാനും മാര്‍ഗമില്ല ഞാനാകെ ആശയകുഴപ്പത്തിലായി , ഭയന്ന് തുടങ്ങിയിരുന്നു ഞാന്‍ , അതാ തൊട്ടു മുന്നില്‍ ഒരു വണ്ടി ഡബിള്‍ ഇന്ടികെടര്‍ ഇട്ടു നിര്‍ത്തിയിരിക്കുന്നു,,, ഞാന്‍ ബ്രേക്കില്‍ ആഞ്ഞു ചവിട്ടി .... മുന്നിലെ വണ്ടിക്കു തൊട്ടു തൊട്ടില്ല എന്ന രീതിയില്‍ എന്റെ വണ്ടി നിന്നു. ഏകദേശം ഒരു 10 സെക്കന്റ്‌ സമയം , എന്റെ ബോധം പകുതി പോയിരുന്നു , സടീയരിങ്ങില്‍ തല ചായിച്ചു ഒന്ന് കിതച്ചു... പെട്ടെന്ന് പുറകില്‍ വന്ന പ്രാടോ കാര്‍ എന്റെ കുഞ്ഞു യാരിസിനെ ഇടിച്ചു തെറിപ്പിച്ചു. എന്റെ വണ്ടി വട്ടം കറങ്ങി സ്പീഡ് ട്രാക്ക് കഴിഞ്ഞു റോഡിന്‍റെ മധ്യതിലുണ്ടായിരുന്ന ഇലക്ട്രിക്‌ ലൈറ്റിന്റെ പോസ്റ്റില്‍ ഇടിച്ചു നിന്നു. ഡ്രൈവര്‍ സൈടാണ് തൂണില്‍ ഇടിച്ചത്. വണ്ടി വട്ടം കറങ്ങുമ്പോള്‍ എനിക്ക് ബോധം ഉണ്ടായിരുന്നു. ആ നിമിഷങ്ങളില്‍ എന്നില്‍ നിന്നും വിട്ടു പോകാന്‍ പോകുന്ന പ്രാണനെ കുറിച്ചായിരുന്നു ചിന്തിച്ചത്. ഞാന്‍ കണ്ണ് ഇറുകെയടച്ചു. വണ്ടി ശതിയായി ഇടിച്ചു നിന്നതും പൊട്ടിയ ഗ്ലാസ്സിലൂടെ എന്റെ തല ആ പോസ്റ്റില്‍ ഒന്ന് തട്ടി. എന്റെ ബോധം നശിച്ചു.

മൂന്നു ദിവസം എനിക്കു ശരിക്ക് ബോധം ഇല്ലായിരുന്നു. ആ ദിവസങ്ങളിലെല്ലാം ഞാന്‍ ഒരുപാടു സ്വപ്‌നങ്ങള്‍ കണ്ടിരുന്നു. മൂന്നു ജന്മം ഞാന്‍ സ്വപ്നത്തിലൂടെ ജീവിച്ചു തീര്‍ത്തു. സുന്ദര സ്വപ്‌നങ്ങള്‍ കണ്ടു പൂര്‍ത്തിയാക്കുമ്പോള്‍ സന്തോഷം തോന്നിയിരുന്നു. കൂട്ടത്തില്‍ ദു:സ്വപ്‌നങ്ങള്‍ എന്നെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു.സാധാരണ ഉറങ്ങുമ്പോള്‍ ദു:സ്വപ്നങ്ങള്‍ അസഹാനീയമാകുമ്പോള്‍ എങ്ങനേലും കണ്ണ് തുറന്നു അതിന്റെ തീവ്രതയില്‍ നിന്നും രക്ഷപെടാമായിരുന്നു. എന്നാല്‍ ബോധം മറഞ്ഞ എന്നെ ഈ സ്വപ്‌നങ്ങള്‍ ഒരുപാടു കഷ്ടപ്പെടുത്തി.

മൂന്നാം ദിവസം ഞാന്‍ പതിയെ കണ്ണ് തുറന്നു. ഏതോ ഒരു വലിയ ആശുപത്രി, ഓര്‍മ്മ പതിയെ തിരിച്ചു ലഭിച്ചു കൊണ്ടിരുന്നു. അപ്പോള്‍ മനസ്സില്‍ ഞാന്‍ അവസാനം ഭാര്യെ കേള്‍പ്പിച്ച ആ ഗാനവും അതിനു ശേഷം ഉണ്ടായ അപകടവുമാണ്. എന്നെ നോക്കാന്‍ നിന്നത് ഗള്‍ഫിലുള്ള എന്റെ ഒരു അകന്ന ബന്ധുവായിരുന്നു. എനിക്കു അദ്ദേഹത്തോട് വീട്ടിലെ കാര്യങ്ങള്‍ ചോദികണമെന്നു തോന്നി, ഞാന്‍ നാവു അനക്കാന്‍ ശ്രമിച്ചു , കഴിയുന്നില്ല എന്റെ മനസ്സില്‍ ഒരു മിന്നല്‍ പാഞ്ഞു..... ഞാന്‍ ശരിക്കും ഭയന്നു, ഞാന്‍ എന്നെ തിരിച്ചറിഞ്ഞു, ഇനി ഒരിക്കലും എന്റെ ശരീരത്തിലെ ഒരു അവയവങ്ങളും ചലിക്കില്ല.... കണ്ണ് മാത്രം ചലിക്കുന്നു. എന്റെ നിസ്സഹായാവസ്ഥ കണ്ണ് നീരായി ഒലിച്ചിറങ്ങി തലയിണയില്‍ കളം വരച്ചു.


ശരീരത്തിന് വലിയ കേടുപാടുകള്‍ ഒന്നുമില്ല ഏകദേശം ഒരു മാസകാലം ഞാന്‍ ആ ആശുപത്രിയില്‍ കിടന്നു. ഗള്‍ഫിലുള്ള ചില ബന്ധുക്കളൊക്കെ എന്നെ സന്ദര്‍ശിച്ചു , ഒപ്പം സുഹൃത്തുക്കളും, ആര്‍ക്കും ഒന്നിനും സമയമില്ലാത്ത രാജ്യമാണ്. എന്നിട്ടും വിലപ്പെട്ട സമയം അവര്‍ എന്നെ സന്ദര്‍ശിച്ചല്ലോ,

ഒരു ബന്ധുവിനോപ്പം ഞാന്‍ നാട്ടിലേക്ക് , എയര്‍പോര്‍ട്ടില്‍ എന്നെ സ്വീകരിക്കാന്‍ കരഞ്ഞു തളര്‍ന്നു കണ്ണുനീര്‍ വറ്റിയ ഭാര്യയും , വീട്ടുകാരും , ഞാന്‍ കണ്ണ് ഇറുകെ അടച്ചു. അവരുടെ ദു:ഖം എനിക്കു കാണാന്‍ വയ്യ.

ഒരു ആംബുലന്‍സില്‍ നാട്ടിലെ ഒരു ഹോസ്പിറ്റലില്‍ എന്നെ എത്തിച്ചു.

അച്ഛനെയും അമ്മയെയും ഭാര്യയയൂം കുട്ടികളെയും ഒക്കെ നോക്കി ഒന്ന് ചിരിക്കുവാനും എനിക്കൊന്നും പറ്റിയില്ല എന്ന് പറഞ്ഞു ആശ്വസിപ്പിക്കുവാനും ആഗ്രഹമുണ്ടായിരുന്നു. അതിനു കഴിയാതെ വന്ന എനിക്കൊന്നു പൊട്ടി കരയാന്‍ തോന്നി, ഈശ്വരാ അതിനും കഴിയുന്നില്ല.... അപ്പോള്‍ എന്റെ കവിളില്‍ ചാല് തീര്‍ത്ത കണ്ണുനീരിനു ലോകത്തിലെ ഏറ്റവും വലിയ ദു:ഖത്തിന്റെ കഠിന ചൂടായിരുന്നു.

എന്നെ പരിശോധിച്ച docters ആക നിരാശരായി , അവര്‍ക്ക് ഇനി ഒന്നും ചെയ്യാന്‍ കഴിയില്ല ," ജീവിതത്തില്‍ അന്ന് സംഭവിച്ച പോലെ എന്തെങ്കിലും , ദുരന്തം , അല്ലെങ്കില്‍ മനസ്സിന് സഹിക്കാന്‍ കഴിയാത്ത എന്തെങ്കിലും സംഭവം അങ്ങനെ വല്ലതും കണ്മുന്നില്‍ കണ്ടാല്‍ ഒരു പക്ഷെ ചലന ശേഷി തിരികെ ലഭിക്കും, ഞങ്ങളാല്‍ ചെയ്യാന്‍ കഴിയുന്നതൊക്കെ ഇവിടെ തീര്‍ന്നു, ഇനിയെല്ലാം ദൈവത്തിന്റെ കയ്യിലാണ്, ഒപ്പം രോഗിക്കു ജീവിതത്തോടുള്ള ആഗ്രഹം, നിങ്ങളുടെ സംരക്ഷണം എല്ലാം ഒരു ഘടകമായിരിക്കും">>>>>>> പാവം എന്റെ ഭാര്യ കരച്ചില്‍ അടക്കി അതെല്ലാം കേട്ടു. എല്ലാപേരും പോയ സമയത്ത് അവള്‍ എന്റെ നെഞ്ചില്‍ വീണു പൊട്ടി കരഞ്ഞു..... ഒന്ന് ആശ്വസിപ്പിക്കാന്‍ കഴിയാത്ത എന്റെ ശാപം പിടിച്ച ജന്മം ഓര്‍ത്തു ഞാനും നിശബ്ദം കരഞ്ഞു.

വീട്ടില്‍ എനിക്കായി ഒരു വലിയ മുറി ഒരുക്കിയിട്ടുണ്ടായിരുന്നു. അവിടെ എല്ലാ സൌകര്യങ്ങളും ഉണ്ടായിരുന്നു. ആ മുറിയില്‍ പ്രവേശിച്ചതോടെ എന്റെ ഈ ജീവിതം തീര്‍ക്കുവാനുള്ള നാല് ഭിത്തിയിന്‍ മേല്‍ ഞാന്‍ സൂക്ഷിച്ചു നോക്കി,

ഒരു വലിയ tv ഭിത്തിമേല്‍ ഘടിപ്പിച്ചു, എല്ലാം തിരിച്ചറിയുന്ന ഞാന്‍ വാര്‍ത്തകളും സിനിമകളും ഒക്കെ കണ്ടു.....

പതിയെ പതിയെ എല്ലാപേരും സാധാരണ ജീവിതത്തിലേക്ക് കടന്നു, എന്റെ മനസ്സ് കാണാതെ പഠിച്ചിരുന്ന ഭാര്യ എന്റെ മനസ്സിലെ ഇഷ്ടങ്ങള്‍ അറിഞ്ഞു പെരുമാറി. ദിവസവും എന്റെ ശരീരം തുടച്ചു വൃത്തിയാക്കി , മുഖത്ത് ക്രീം ഒക്കെ പുരട്ടി നല്ലത് പോലെ സംരക്ഷിച്ചു. മക്കള്‍ എപ്പോഴും എനിക്ക് ചുറ്റും ഉണ്ടായിരുന്നു. പാവം ഭാര്യ ഒരു പ്രതിമയോടെന്ന പോലെ എന്നോട് സംസാരിക്കും , എന്റെ കണ്ണിന്റെ ചലനം മറുപടിയായി കണ്ടു അവള്‍ സന്തോഷിച്ചു. അച്ഛനും അമ്മയും അതിലേറെ ദു:ഖിതര്‍ , എല്ലാപേരുടെയും ദു:ഖത്തിനു എന്റെ ഈ ജന്മം തന്നയാണല്ലോ എന്നോര്‍ക്കുമ്പോള്‍ , എന്നോട് തന്നെ വെറുപ്പു തോന്നി. , പിന്നെ എന്നെ സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ സഹതാപവും അസഹനീയമായിരുന്നു.

എനിക്കു വേണ്ടി എല്ലാപേരും മനസുരുകി പ്രാര്‍ഥിച്ചു.

ഞാന്‍ എന്നെങ്കിലും പഴയ പോലെ തിരിച്ചു വരുമെന്ന് ഭാര്യ കരുതിയിരിക്കാം,അവള്‍ എനിക്കായി ജീവിതം മാറ്റിവെച്ചു സംരക്ഷിച്ചു. എനിക്കു അസ്സഹനീയ മായതോ, മനസ്സിനെ പിടിച്ചു കുലുക്കുന്നതോ ആയ ഒരു സംഭവങ്ങളും ഉണ്ടാകുന്നില്ല .

ഭാര്യയുടെ സംരക്ഷണവും സ്നേഹവും , മക്കളുടെ കൊഞ്ചലും , കുസൃതിയും എന്റെ മനസ്സിനെ ആരോഗ്യമുള്ളതാക്കി തീര്‍ത്തു. ജീവിക്കണം എന്ന ആഗ്രഹം എന്നില്‍ ഓരോ ദിവസവും കൂടി വന്നു.

അപ്പോഴും എന്റെ മനസ്സില്‍ ഈ ഗതി വരാനുള്ള കാരണം എന്തെന്നുള്ള ചോദ്യം ഉയര്‍ന്നു........ ഒരു പക്ഷെ ഞാന്‍ വേദനിപ്പിച്ച ആ പെണ്‍കുട്ടിയുടെ ശാപമായിരിക്കുമോ? ഹേയ്,,, അവള്‍ ഒരിക്കലും അങ്ങനെ ചിന്തിക്കില്ല... ഞാന്‍ ആശ്വസിച്ചു.

ചില നേരങ്ങളില്‍ മരണം എന്നെയൊന്നു കടാക്ഷിചിരുന്നെങ്കില്‍ എന്ന് ചിന്തിക്കുമായിരുന്നു, പക്ഷെ എന്റെ ഭാര്യയുടെ മുഖം , അവളുടെ പ്രതീക്ഷ അസ്തമിക്കാത്ത കണ്ണുകള്‍ , മക്കളുടെ നിഷ്കളങ്കമായ പുഞ്ചിരി, ഞാന്‍ ഒന്ന് നടന്നു കാണാന്‍ ആഗ്രഹിക്കുന്ന അച്ഛന്റെയും അമ്മയുടെയും അതിരില്ലാത്ത ആഗ്രഹം..... ഇതൊക്കെ കാണുമ്പോള്‍ ഞാന്‍ ചിന്തിച്ചത് ഒരു വലിയ പാപമാനല്ലോ എന്നോര്‍ക്കും,,,,,,

മനസ്സിനെ പ്രകമ്പനം കൊള്ളിക്കുന്ന പല കാഴ്ചകളും , tv യില്‍ കണ്ടു , പ്രകൃതി ദുരന്തവും , യുദ്ധവും, തീവ്രവാദി ,ആക്രമണങ്ങളും ,,,,,, കേരളത്തിലെ പീഡനങ്ങളും ,,, അങ്ങനെ മനസ്സിനെ മദിക്കുന്ന പല കാഴ്ചകള്‍ .... ഒപ്പം മനസ്സിനെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍... ഇതെല്ലാം ദിനവും എന്റെ കണ്മുന്നില്‍ ദിനവും മാറി മറയുന്നു........പക്ഷെ ഇതൊന്നും എന്റെ ശരീരത്തിനെ ചലിപ്പിക്കാന്‍ പ്രാപ്തമാല്ലയിരുന്നു.....

ഒരു ദിവസം ഒരു കൈനോട്ടക്കാരന്‍ വീട്ടില്‍ വന്നു , ഒറ്റ നോട്ടത്തില്‍ തന്നെ അയാള്‍ ഭാര്യയോടു അവസ്ഥകള്‍ മുഴുവന്‍ പറഞ്ഞു. അയാളുടെ കഴിവില്‍ ആശ്ചര്യം പൂണ്ട ഭാര്യ ബാക്കി കൂടെ കേള്‍ക്കാന്‍ തയാറായി.....

അദ്ദേഹത്തിന്റെ കൈവശം ഉള്ള തത്തമ്മ കൂട്ടില്‍ നിന്നും ഇറങ്ങി വന്നു നിരത്തി വെച്ചിരുന്ന കാര്‍ഡില്‍ നിന്നും ഒരെണ്ണം കൊത്തിയെടുത്തു. അയാള്‍ ആ ചിത്രം ഭാര്യയെ കാണിച്ചു.... മലയാളത്തിലെ പുത്തന്‍ താരോദയം ,, വളര്‍ന്നു വരുന്ന ഒരു സൂപ്പര്‍ താരത്തിന്റെ ചിത്രമായിരുന്നു അത്. എങ്കിലും ഭാര്യയ്ക്ക് അദ്ദേഹത്തെ മനസ്സിലായില്ല....
"ശുഭ ലക്ഷണമാണ് കാണുന്നത്, ഈ ചിത്രത്തില്‍ കണ്ട ആള്‍ കാരണമായിരിക്കും നിങ്ങളുടെ ഭര്‍ത്താവു എഴുന്നേറ്റു നടക്കാന്‍ പോകുന്നത്, അത് ഉടന്‍ തന്നെ ഉണ്ടാകും, കൂടുതല്‍ ഒന്നും പറയുന്നില്ല, പക്ഷി ജ്യോതിഷം തെറ്റാറില്ല, പ്രതീക്ഷ കൈ വിടണ്ട.....
സന്തോഷവതിയായ അവള്‍ അദ്ദേഹത്തിന് വലിയ ഒരു തുക തന്നെ സംഭാവന നല്‍കി. അവള്‍ എന്നെയും കാര്യം ധരിപ്പിച്ചു. നിശബ്ദം ഞാനത് കേട്ടപ്പോള്‍ എന്റെ ഉള്ളിലും പ്രതീക്ഷ ഇരട്ടിയായി.

എന്റെ മനസിനെ ഇളക്കാന്‍ വേണ്ടി , ഹോം തീയറ്ററും, ഹോളിവുഡ് ഹൊറര്‍ മൂവി , അങ്ങനെ പല രീതിയിലും അവള്‍ പരീക്ഷണം തുടര്‍ന്നു. ഒരു രക്ഷയുമില്ല.

ഒരു ദിവസം ഞാനും മോളും മാത്രം മുറിയില്‍. tv യില്‍ ന്യൂസ്‌ നടക്കുന്നു. മോള്‍ വെറുതെ റിമോട്ട് എടുത്തു ചാനെല്‍ മാറ്റി. കൈരളി we ചാനെല്‍ വീണു. dew drops എന്ന പ്രോഗ്രാം ...... മലയാളത്തിലെ പുതിയ ആല്‍ബം ഗാനഗങ്ങള്‍ കോര്‍ത്തിണക്കിയ പരിപാടി.അതില്‍ ഒരു പുതിയ ആല്‍ബത്തിന്റെ പേരെഴുതി കാണിച്ചു. രാധയും കൃഷ്ണനും ..... ഒപ്പം സന്തോഷ്‌ പണ്ടിതിന്റെ ചിരിക്കുന്ന മുഖവും,അത് കണ്ടപ്പോള്‍ തന്നെ എന്റെ ശരീരത്തിന് എന്തോ ഒരു മാറ്റം, തലച്ചോറില്‍ നിന്നും ഒരു സന്ദേശം ശരീരം മുഴുവന്‍ എത്തി ചേര്‍ന്നു. ഗാനം തുടങ്ങി...... രാത്രി ശുഭ രാത്രി......(.http://www.youtube.com/watch?v=2M73-xfHggE ) അതിലെ രംഗങ്ങള്‍ കണ്ട മനസ് ആകെ വയലന്റായി... അതെനിക്ക് സഹിക്കാന്‍ പറ്റാതെ ആയി. ഷോക്ക്‌ അടിച്ചത് പോലെ ഒരു അനുഭവം, ആകെ അസ്വസ്ഥനായ ഞാന്‍ തല അങ്ങോട്ടും ഇങ്ങോട്ടും ചലിപിച്ചു. ഗാനം പകുതി ആയപ്പോള്‍ സര്‍വശക്തിയും സംഭരിച്ചു ചാടിയെഴുന്നേറ്റു. മോളുടെ കയ്യില്‍ നിന്നും റിമോട്ട് തട്ടിയെടുത്തു tv ഓഫ്‌ ചെയ്തു.

ദൈവമേ .... ഞാന്‍ ,,,,,, ഞാന്‍ ചലിച്ചു...... സന്തോഷം കൊണ്ട് ഞാന്‍ ഉറക്കെ കരഞ്ഞു.... മോളെ കെട്ടിപിടിച്ചു .... തുരു തുരാ ഉമ്മ കൊടുത്തു.... ബഹളം കേട്ട് ഓടി വന്ന ഭാര്യ സ്തംഭിച്ചു...... അവള്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല.... എന്താ? എന്തായിയിത്......ഏട്ടന്‍..... അവള്‍ കരയാന്‍ തുടങ്ങി.... ഞങ്ങള്‍ പരസ്പരം പുണര്‍ന്നു പൊട്ടി കരഞ്ഞു.....

ഏട്ടാ ,, ഇതെങ്ങനെ സംഭവിച്ചു..... ഭാര്യക്ക് ആകാംഷ.... എന്റെ നാവില്‍ നിന്നും ആ മഹാന്റെ പേര് അടര്‍ന്നു വീണു...... സന്തോഷ്‌ പണ്ടിത്.... ഞാന്‍ tv ഓണാക്കി ...അപ്പോള്‍ ആ ഗാനം തീരാന്‍ പോകുന്നു..... നായകന്‍ മഹാന്‍ ,,, ചിരിച്ചു കൊണ്ട് പിന്‍വാങ്ങുന്നു,,,, ആ കോമളന്റെ സുന്ദര മുഖം കണ്ടു ഭാര്യ ഞെട്ടി........ ആ കൈ നോട്ടക്കാരന്‍ തന്നെ കാട്ടിയ അതെ ചിത്രം....

എന്റെ ജീവിതത്തില്‍ വീണ്ടും വസന്തം തിരിച്ചെത്തി..... നാളെ വീണ്ടും ന്യൂ ഇയര്‍..... എല്ലാ വര്‍ഷത്തെയും പോലെ അല്ലായിരുന്നു കഴിഞ്ഞ വര്‍ഷം, എടുത്ത പ്രതിഞ്ഞ അതെ പോലെ നിറവേറ്റാന്‍ കഴിഞ്ഞു,,,, ഒന്നും ചെയ്യാതെ, ഒരു പാട് സങ്കടങ്ങള്‍ കടിച്ചമര്‍ത്തി... ചിരിക്കാനും, കരയാനും കഴിയാതെ.. ജീവച്ഛവമായി കഴിഞ്ഞ 363 ദിനങ്ങള്‍ .... എഴുതി തള്ളിയ ജിവിതത്തില്‍ പുനര്‍ജ്ജന്മം തന്ന സന്തോഷ്‌ പണ്ടിതിനെ ഞങ്ങള്‍ എല്ലാം സ്നേഹിച്ചു തുടങ്ങി....

ഇപ്പോള്‍ പുതിയ ചിത്രം എടുക്കാന്‍ പോകുന്ന ഇ മഹാന്‍ ഒരു പക്ഷെ മസ്തിഷ്ക മരണം സംഭവിച്ചവരെപോലും തിരികെ ജീവിതത്തിലേക്ക് കൊണ്ട് വരാന്‍ കഴിവുള്ള ആളാണ്‌ . എങ്കിലും പുള്ളി അറിയുന്നില്ല തന്റെ ഈ ജന്മത്തില്‍ ഇങ്ങനെയും ചില നല്ല കര്‍മങ്ങളും ചെയ്യുന്നുണ്ടെന്ന്...........( http://www.youtube.com/watch?v=DGSO

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ