അമ്മിണിയുടെ വീടിന്റെ വടക്ക് കിഴക്കേ മൂലയില്‍ ഉള്ള ഒരു സര്‍വേക്കല്ലാണ് ഇതിലെ താരം.പറമ്പിക്കുളത്ത് തറവാട്ടിലെ ഒരേ ഒരു പെണ്‍തരി ആയിരുന്നു അമ്മിണി വയസ്സ് ഇരുപത്തി ഏഴു. നാട്ടുകാരുടെ കണ്ണിലുണ്ണിയും പരോപകാരിയും സല്സ്വഭാവിയും ആയിരുന്ന ഈ അമ്മിണിയുടെ മനസ്സില്‍ ഇതുവരെ വിവാഹമോ അതിനെ കുറിച്ചുള്ള ചിന്തകളോ അവളുടെ മനസ്സില്‍ കടന്നു വന്നിട്ടില്ല എന്നുള്ളത് എല്ലാവരെയും അത്ഭുതപ്പെടുത്തി അമ്മിണിയുടെ വീടിന്റെ വടക്ക് കിഴക്കേ മൂലയില്‍ ഉള്ള ഈ സര്‍വേക്കല്ല് ബാക്കിയുള്ള മൂന്ന് വീട്ടുകാര്‍ക്കും ഒരു ഒഴിയാബാധയായി നിലകൊണ്ടു
അവളുടെ വീടിന്റെ കിഴക്ക് കണിക്കശേരി ധര്‍മ്മനും വടക്ക് ശേഖരന്‍ മാസ്റ്ററും വടക്ക് കിഴക്ക് മൂലയില്‍ ഹംസക്കൊയയും ആയിരുന്നു താമസം
ശേഖരന്‍ മാസ്റ്ററുടെ മകളുടെ വിവാഹത്തിനായി സ്ഥലം വില്‍ക്കെണ്ടാതായി വന്നു അന്ന് ആണ് ആദ്യമായി സര്‍വേക്കല്ല് ആദ്യമായി വിവാദ വിഷയമാകുന്നത് ആരും ശ്രദ്ദിക്കാതെ കിടന്നിരുന്ന സര്‍വേക്കല്ല് വര്‍ഷങ്ങള്‍ക്കു മുന്പ് അമ്മിണി മാറ്റി കുഴിച്ച്ചിട്ടതാനെന്നും അതിന്റെ സ്ഥാനം യാഥാര്‍ത്ഥ്യം അല്ലെന്നും ഊഹാപോഹങ്ങള്‍ പരന്നു എന്നാല്‍ തന്റെ ഭൂമി തട്ടിയെടുക്കാന്‍ മനപ്പൂര്‍വ്വം ശേഖരന്‍ മാസ്റ്ററും അമ്മിണിയും കൂടെ രഹസ്യധാരണ ഉണ്ടാക്കിയെന്നാണ് കനിക്കാശ്ശേരി ധര്‍മ്മന്‍ പറയുന്നത് രണ്ടു അടിപിടിക്കേസില്‍ ഉള്‍പ്പെട്ടു ഒരു ഗുണ്ടാപരിവേഷം ഉണ്ടെങ്കിലും അമ്മിണിയോട് നേരിട്ട് പറയാന്‍ ധര്‍മ്മനും എന്തോ ഒരു വിമുഖത ഉണ്ടായിരുന്നു മൂന്ന് പേരും ചേര്‍ന്ന് ഹംസക്കൊയയുടെ മുന്നില്‍ നാടകം കളിക്കുന്നതാണ് എന്നാണ് ഹംസക്കൊയയുടെ വാദം
എന്തായാലും വിവാദമായ സര്‍വേക്കലിന്റെ സ്ഥാനഭ്രംശം എത്രത്തോളം എങ്ങനെ എവിടേക്ക് എന്ന് തീരുമാനിക്കാന്‍ പലതവണ അളന്നു നോക്കി എങ്കിലും ഒന്നും തീരുമാനമാകാതെ പിരിഞ്ഞു
ചെറുപ്പത്തിലെ അച്ഛന്‍ മരിച്ച അമ്മിണിക്ക് അമ്മയുടെ കാലശേഷം കിട്ടിയ അമ്പത്തി മൂന്ന് സെന്റു ഭൂമിയിലെ കൃഷിയും വെട്ടിലെ ചെറുകിട ജോലികളും മാത്രമായിരുന്നു വരുമാനമാര്‍ഗം എന്നാല്‍ വിവാദമായ അതിര്‍ത്തിയില്‍ ഉള്ള മൂന്ന് പേരും അമ്മിനിയോടു മുഖം കയര്‍ത്തു സംസാരിക്കാത്തത്തിന്റെ കാരണം ആര്‍ക്കും മനസ്സിലായില്ല പൊതുവേ സംസാരപ്രിയയും സംസാരരീതികൊണ്ട് ആരെയും തോല്‍പ്പിക്കുന്ന പ്രകൃതവും ഉള്ള അമ്മിണി ജീവിതത്തില്‍ എന്തൊക്കെയോ നിഗൂഡതകള്‍ ഒളിപ്പിച്ചു കൂടിച്ചേര്‍ന്നുള്ള ചര്‍ച്ചകള്‍ക്ക് അതിര്‍ത്തിയില്‍ ഉള്ള മൂന്ന് പേരും തയ്യാറാവാത്തതിനാല്‍ സര്‍വേക്കല്ല് ഒരു ബാലികേറാമലയായി നിലകൊണ്ടു രാത്രിയില്‍ സര്‍വേക്കല്ല് മാറ്റി കുഴിച്ചിടാം എന്ന ചിന്ത മൂന്ന് പേര്‍ക്കും വന്നെങ്കിലും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ആര് എന്ന് കല്ലിന്റെ സ്ഥാനഭ്രംശം നോക്കി കണ്ടു പിടിക്കും എന്നുള്ളതിനാല്‍ മൂവരും ഭയപ്പെട്ടു ഇതിനോരു പ്രതിവിധി അത്യാവശ്യം ആയിരുന്നിട്ടും മുന്‍കൈ എടുക്കാനോ അമ്മിണിയോട് ശക്തമായി പറയാനോ ശേഖരന്‍ മാസ്റ്ററും മടിച്ചു
പതിവില്ലാതെ പലപ്പോഴും രാത്രി സമയങ്ങളില്‍ അമ്മിണിയുടെ വീടിന്റെ പുറകില്‍ കാണുന്ന നീല വെളിച്ചം മൂവരിലും ആശങ്ക ജനിപ്പിച്ചു പലരും അതിനു പിറകെ പോയി എങ്കിലും എന്തോ അതിനെ കുറിച്ച് ഒന്നും വ്യക്തമാകാത്തതിനാല്‍ നിരാശ മാത്രമായിരുന്നു ഫലം ഉള്ളില്‍ ഒളിപ്പിച്ച പ്രണയം മൂവരിലും അതിന്റെ ഉറവിടം തേടിയുള്ള യാത്രയിലേക്ക് പ്രേരിപ്പിച്ചു ധര്‍മ്മനും കോയയും ശേഖരന്‍ മാഷും രാത്രി കാലങ്ങളില്‍ അമ്മിണിയുടെ വീട്ടിലേക്കു ശ്രദ്ടിച്ചുകൊണ്ടേ ഇരുന്നു അന്ന് രാത്രിയിലും അവിടെ ആ നീല വെളിച്ചം അവര്‍ കണ്ടു നിശീധിനിയുടെ നിശബ്ദതയില്‍ എവിടെയോ ഒരു കാല്‍ പെരുമാറ്റം
അതെ നിലാവിന്റെ നേര്‍ത്ത വെളിച്ചത്തില്‍ അവര്‍ അവ്യക്തമായി ഒരു മുഖം കണ്ടു അതെ തെക്കേ വീട്ടിലെ രാഘവന്‍ മുതലാളി!!!!! മുതലാളി ഒന്ന് പരുങ്ങി അമ്മിണിയുടെ മുഖം വെള്ളത്തില്‍ വീണ കോഴിയെ പ്പോലെ അമ്മിണി അകത്തേക്ക് ഓടി
നേരം വെളുക്കാന്‍ നിന്നില്ല സര്‍വേക്കല്ല് മൂവരും കൂടെ പറിച്ചെറിഞ്ഞു അമ്മിണിയുടെ ചിരിയില്‍ നിന്നും ലഭിച്ച ദിവ്യാനുഭൂതി മാത്രം ആയിരുന്നു അവരുടെ പിന്‍വാങ്ങലിനു പിന്നില്‍ എന്ന് മൂവരും മനസിലാക്കി പെണ്ണിന് വേണ്ടി സ്വന്തം അയല്‍ക്കാരെ മറന്ന മാസ്റ്ററും കോയയും ധര്‍മ്മനും സ്ഥലത്തിന്റെ അളവും പൂര്‍ത്തിയാക്കി മനസ്സില്‍ ഒരു മന്ദഹാസത്തോടെ പറഞ്ഞു
മാഷേ നമ്മള് മുന്പ് ഇതൊന്നു ചിന്തിച്ചിരുന്നെങ്കില്‍!!!! !!!!!!!!
