റസിയാ നിന്‍റെ സൌഹൃദത്തിനു മുമ്പില്‍ ഞാന്‍ പിന്നെയും തോറ്റിരിക്കുന്നു സ്വാര്‍ത്ഥ മോഹങ്ങള്‍ എന്നെ വീണ്ടും പഴയ പാതയിലേക്ക് നയിച്ചിരിക്കുന്നു എന്നിട്ടും നീ എന്‍റെ മനസില്‍ സ്നേഹത്തിന്‍റെ വിത്ത് പാകുന്നു നീ എന്നില്‍ എന്താണ് കാണുന്നത് അത് മാത്രം ഇന്നും എന്നില്‍ അവശേഷിക്കുന്നു ഒരു ചോദ്യ ചിഹ്നം പോലെ എന്‍റെ മനസില്‍ നീ ഇപ്പോഴും ഒരു കൊച്ചു കുട്ടിയാണ് ബാല്യത്തില്‍ എങ്ങോ നഷ്ടപെട്ട ഒരു ബാല്യകാലസഖി അല്ലെങ്കില്‍ എന്‍റെ മനസ്സില്‍ മരിച്ചു കൊണ്ടിരുന്ന സ്നേഹമെന്ന വൃക്ഷത്തിലെ പൂക്കള്‍ വിരിയിക്കാന്‍ കഴിയിച്ച ഒരു നീരുറവ ഇനിയെങ്കിലും പറയൂ നീ എന്നിലെന്താണ് കാണുന്നത്
ആനന്ദ് നീ എന്നിലെന്താണ് കാണുന്നത് അത് തന്നെയാണ് ഞാന്‍ നിന്നിലും കാണുന്നത് ഞാനെപ്പോഴോ പൊഴിച്ച കണ്ണുനീര്‍തുള്ളികളില്‍ ഒന്ന് നിനക്ക് വേണ്ടിയായിരുന്നു എപ്പോഴൊക്കെയോ ഞാന്‍ ഒറ്റപ്പെട്ടു എന്ന് തോന്നിയപ്പോള്‍ എനിക്ക് കൈത്താങ്ങായി ഉണ്ടായ ആ സ്വരം നിന്‍റെ നിഷ്കളങ്ങ മുഖം എന്നോ ഒരു തീവണ്ടിയാത്രയില്‍ കണ്ടുമുട്ടിയ വെറുമൊരു സുഹൃത്തല്ല നീ എനിക്കിന്ന് ഇനിയും കണ്ടു മുട്ടാന്‍ ചിലപ്പോള്‍ മാസങ്ങളോ വര്‍ഷങ്ങളോ കഴിഞ്ഞേക്കാം എന്നിരുന്നാലും എന്‍റെ മനസ്സില്‍ നീ തന്ന ആശ്വാസം ഇന്നും എനിക്ക് നീ തന്നു കൊണ്ടിരിക്കുന്ന സ്നേഹം വാത്സല്യം എല്ലാം അകലെ നിന്നായാലും ഞാന്‍ അനുഭവിക്കുന്നുണ്ട് ഇന്നു ഞാന്‍ നിനക്ക് വേണ്ടിയാണു വയലറ്റ് ചുരിദാര്‍ ധരിച്ചിരിക്കുന്നത് എന്നെ കാണാന്‍ നീ കൊതിച്ച വേഷം എപ്പോഴൊക്കെയോ ഉള്ള ഈ കണ്ടുമുട്ടല്‍ അല്ലെ ആനന്ദ് നിന്‍റെയും എന്റെയും മനസ്സിലെ സന്തോഷം ഞാന്‍ ഇറങ്ങാന്‍ ഉള്ള സ്ഥലം ആയി കുറച്ചു നേരം കൂടെ നിന്‍റെ കൂടെ ഇരിക്കണം എന്നുണ്ട് പക്ഷേ സമയം ഒരുപാടായി ഇപ്പോ ഇറങ്ങിയില്ലെങ്കില്‍ വീട്ടിലെത്താന്‍ വയ്കും എന്തിനാ ഇന്നും ഞാന്‍ വഴക്ക് കേള്‍ക്കുന്നത് നമുക്ക് ഇനിയൊരിക്കല്‍ കാണാം...
ആനന്ദിന്‍റെ മുഖത്ത് മൌനം മാത്രം. കൈകൊണ്ടു പിന്നെ കാണാം എന്ന രീതിയില്‍ അവന്‍ ആംഗ്യം കാണിച്ചു അവള്‍ ഒരു തൂവാല കൊണ്ട് മുഖത്തെ വിയര്‍പ്പുകണങ്ങള്‍ തുടച്ചു വിയര്‍പ്പോ അതോ കണ്ണുനീരോ തീവണ്ടിയുടെ വാതില്‍ക്കല്‍ അവള്‍ മറയുവോളം അവന്‍ നിന്നു തനിക്കു ഇനിയും ഒരുപാട് ദൂരം പോകാനുണ്ട് മനസ്സു വെറുതെ ചഞ്ചലമാകുന്നു നഷ്ട സ്വപനങ്ങളുടെ ഒരു ഭാണ്ടകേട്ടായിരിക്കുന്നു അവന്‍റെ മനസ്സു എപ്പോളെങ്കിലും കാണാം ഇനി ആ വാക്ക് അവന്‍ മനസ്സില്‍ പലവുരി ആവര്‍ത്തിച്ചു പഴയകാല ജീവിതം മനസ്സില്‍ തെളിഞ്ഞു വന്നു എങ്ങോ എവിടെയോ തന്നെ സ്നേഹിക്കാന്‍ വേണ്ടി ദൈവം കൊണ്ട് വന്ന ഒരു മിന്നായം പോലെ പോയ് മറഞ്ഞ തന്‍റെ റസിയയുടെ മുഖം ഇനിയെന്ന് കാണും എന്ന് അറിയാത്ത അവളുടെ മുഖം
യാത്രയില്‍ അര്‍ദ്ധ മയക്കതിലെപ്പോളൊ അവന്‍റെ ഫോണ്‍ ശബ്ദിച്ചു ആനന്ദ് നീ വീടെത്താറയോ ? എനിക്ക് യാത്രയുടെ ഇടയില്‍ നിന്നോട് ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല യാത്രക്കാരുടെ ശ്രദ്ദ നമ്മുടെ മേല്‍ മാത്രമായിരുന്നോ ? എനിക്കും അതെ റസിയാ എന്തൊക്കെയോ നിന്നോട് പറയണം എന്ന് കരുതിയതാണ് ഞാനും ഞാന്‍ പറഞ്ഞതെന്തോക്കെയോ എനിക്കതൊന്നും ഇപ്പോള്‍ ഓര്‍ക്കാന്‍ പോലും കഴിയുന്നില്ല നീ എന്തിനാ ഇത്രയും ദൂരത്ത് പൊയ് ജനിച്ചത് അടുത്തായിരുന്നെങ്കില്‍ നമുക്ക് എപ്പോളും കാണമായിരുന്നില്ലേ?മിണ്ടാമായിരുന്നില്ലേ?
ചിലപ്പോ അകലെ ആയതു കൊണ്ടാവാം നമ്മുടെ സ്നേഹത്തിനു ഇത്രയും ആഴം കൂടിയത് റസിയാ എന്നും കാണുന്ന മുഖങ്ങള്‍ക്ക് ആരും വില കൊടുക്കാറില്ല എനിക്കും ഇറങ്ങാന്‍ ആയി അതൊന്നും പറയാന്‍ പറ്റില്ല ആനന്ദ് ദൈവം സഹായിച്ചാല്‍ ഞാന്‍ എപ്പോളെങ്കിലും വിളിക്കാം ബൈ വീട്ടിലേക്കുള്ള ഇടവഴിയിലൂടെ നടന്നു നീങ്ങുമ്പോള്‍ മനസ്സ് നിറയെ ആ യാത്രയുടെ ഓര്‍മ്മകള്‍ ആയിരുന്നു പ്രതീക്ഷകളായിരുന്നു മറ്റൊരു യാത്രയില്‍ റസിയയെ കണ്ടു മുട്ടുമെന്ന പ്രതീക്ഷയോടെ.......
