2011 ജൂൺ 17, വെള്ളിയാഴ്‌ച

മനസ്സു കൊണ്ട് പറയാതിരുന്നത്












                               അപ്പോഴും അവള്‍ ചിരിച്ചു കാരണം മനസില്‍ എന്തെങ്കിലും ഉണ്ടായാലും പുരത്തുകാനിക്കാതിരിക്കാന്‍  അവള്‍ക്ക് അറിയാമായിരുന്നു അവള്‍ വേറെ കാര്യങ്ങളെ കുറിച്ച് വാ തോരാതെ പറഞ്ഞുകൊണ്ടിരുന്നു  എന്തിനാണ് അങ്ങനെ സംസാരിക്കുന്നതു എന്ന് എനിക്ക് അറിയാമായിരുന്നു എന്റെ കണ്ണുകളില്‍ നോക്കിയാല്‍ അവള്‍ക് എന്നെ തന്നെ അറിയാമായിരുന്നു എനിക്ക് അവളെയും എന്നിട്ടും രണ്ടു പേരും പരസ്പരം ബന്ദം ഇല്ലാത്ത കാര്യങ്ങളെ കുറിച്ച് മാത്രം സംസാരിച്ചു അപ്പോഴും എനിക്ക് ആ മിഴികളില്‍ കണ്ണുനീരിന്റെ നനവ്‌ എനിക്ക് കാണാമായിരുന്നു ഒന്ന് രണ്ടു തവണ അവളോട്‌ ചോദിച്ചപ്പോള്‍ അവള്‍ നുണ പറഞ്ഞപ്പോളും അവളുടെ കണ്ണുകള്‍ എന്നോട് സത്യം പറയുന്നുണ്ടായിരുന്നു ഒരു കുഞ്ഞു പനി വന്നാല്‍പോലും കുട്ടിയെ പോലെ വന്നു ചിനുങ്ങുന്ന അവള്‍ എന്തുകൊണ്ടായിരിക്കാം ഈ മൌനം പാലിച്ചത് എന്റെ സൌഹൃദം പ്രണയത്തിലേക്ക് വഴി മാറുമെന്നു അവള്‍ക്ക് തോന്നി കാണുമോ ഏയ്‌ അങ്ങിനെ ഒരിക്കലും വരില്ല അങ്ങിനെ എങ്കില്‍ ഇപ്പോളും അവള്‍ എന്നോട് സംസാരിക്കാന്‍ തിടുക്കം കൂട്ടില്ലയിരുന്നു.
                                                            ഒരു പക്ഷെ എന്റെ പ്രവാസ ജീവിതം ആയിരിക്കാം ഇതിന്റെ പിന്നില്‍ ഒന്ന് നമ്മള്‍ തേടുമ്പോള്‍ ഒന്ന് നഷ്ടപ്പെടുന്നു ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കാന്‍  ഏറ്റവും ഉതകുന്ന ഒരു വഴിയായിരിക്കാം ഈ പ്രവാസം.നഷ്ടമാകുന്ന സൌഹൃദങ്ങള്‍ക്ക് ഞാന്‍ കണ്ടെത്തിയ വഴി മാത്രമാണോ ഇതു ആ എന്തായാലും കൂടുതല്‍ ചിന്ടിക്കാന്‍ ഞാനില്ല.സൌഹൃദങ്ങളില്‍ കാണുന്നത്  പ്രണയത്തില്‍ കാണുന്നില്ല എന്ന് പറയുന്നവരോട് പുച്ഛം തോനുന്നു കാരണം എല്ലാം ഞാന്‍ നല്ല സൌഹൃദങ്ങളില്‍ കണ്ടിട്ടുണ്ട്
                                                            അവളുടെ കണ്ണുകള്‍ക്ക് മാന്‍പേടയുടെ സൌന്ദര്യമോ ചുണ്ടുകള്‍ക്ക് അത്തിപ്പഴത്തിന്റെ  ചുവപ്പോ ഉണ്ടായിരുന്നില്ല  കാരണം ഞാന്‍ തേടുന്ന സൌഹൃദങ്ങള്‍ക്ക് സൌന്ദര്യം ഒരു വിലങ്ങുതടി ആയിരുന്നില്ല അങ്ങനെ ആണെങ്കില്‍ ഞാന്‍ അതിനെ പ്രണയമെന്നു ഓമനപ്പേരില്‍ വിളിച്ചേനെ ഇന്നെനിക്ക് എന്റെ സുഹൃത്തുക്കളെ കാണാന്‍ കഴിയുന്നില്ല അവരുടെ ദുഖത്തിലും സന്തോഷത്തിലും പങ്കുചേരാന്‍ കഴിയുന്നില്ല കണ്ടില്ലേ ഒരു പ്രവാസിക്ക് ലഭിക്കുന്ന സന്തോഷങ്ങള്‍ ഇനിയും കാണാം എന്നാ വാക്കിന് ഒരു പ്രസക്തി ഉണ്ട് എന്ന് എനിക്ക് ഇപ്പോള്‍ തോനുന്നില്ല കാലം നമ്മളെ എല്ലാം മറക്കാന്‍ പഠിപ്പിക്കുന്നു എന്ന് എനിക്ക് എപ്പോ അറിയാം എന്ന് ഞാന്‍ ആരാണ് അന്ന് ഞാന്‍ ആരായിരുന്നു എന്നും ഞാന്‍ പഠിച്ചു കഴിഞ്ഞു
                                                         സൌഹൃദങ്ങള്‍ തകര്‍ക്കാന്‍  വരുന്നത് സഹാജര്യം എന്നാ വില്ലനാണ് അത് പല പേരുകളില്‍ വരുന്നു എന്ന് മാത്രം പക്ഷെ നമുക്ക് മനസിലാക്കാന്‍ പറ്റാതെ വരും അത് എന്ത് കൊണ്ടായിരുന്നു എന്ന് കൂടുതല്‍ എഴുതുംതോറും അത് വികല സാഹിത്യം ആകുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു ഒന്ന് മനസിലാക്കുക പ്രവാസികള്‍ക്കും ജീവിതം ഉണ്ട് അത് സമ്പന്നതയുടെയും സന്തോഷത്തിന്റെയും ജീവിതം അല്ല ആര്‍ക്കൊക്കെയോ വേണ്ടി എന്തൊക്കെയോ നഷ്ടപ്പെടുത്തി എന്തിനൊക്കെയോ വേണ്ടി  ജീവിക്കുന്നവര്‍ ജീവിതം എന്താണ് എന്ന് ശരിക്കും മനസിലാക്കിയവര്‍ എന്നും പറയാം .........