ഇന്നലെ കുറച്ചു നേരത്തെ ഉറങ്ങാമെന്ന് കരുതി കിടന്നു. അപ്പോള്‍ എന്റെ മന്നസ്സിനു എന്നോട് ഒരു തര്‍ക്കം .
'' എടാ റോഷ , എനിക്കല്‍പ്പം കാര്യങ്ങള്‍ പറയാനുണ്ട് .'' ഉറങ്ങാന്‍ പോയ എന്നെ മനസ്സ് വിടുന്നില്ല .
''ഏയ് ,ചുമ്മാതെയിരിയെടെ ,പകല്‍ മുഴുവന്‍ ഡ്യുട്ടി ചെയ്തു വന്നതാ ''. ഞാനല്‍പ്പം ശുണ്ടിയോടെ മനസ്സിനോട് പറഞ്ഞു.
'' ഹ ഹ ! എടാ മണ്ടച്ചാരേ, നീ ഉറങ്ങണമെങ്കില്‍ ഞാനൂടെ വിചാരിക്കെണ്ടേ . ചുമ്മാതല്ല നിന്നെ നാട്ടുകാര്‍ മണ്ടനെന്നും , കിഴങ്ങനെന്നും , കൊശവനെന്നും ഒക്കെ വിളിക്കുന്നത്''. അവന് എന്നെ കളിയാക്കി...
''എങ്ങനാ , വിളിക്കതിരിക്കുന്നെ നീയല്ലേ എന്റെ കൂട്ടുകാരന് , എന്നെ നിയന്ത്രിക്കുന്നവന് ,അപ്പോള്‍ അങ്ങനെയൊക്കെ വിളിച്ചില്ലേലെ അല്ഭൂതമുള്ളു''. ഞാന്‍ തിരിച്ചടിച്ചു .
'' എന്റെ പോന്നു മോനെ റോഷ ,, നിന്നെക്കൊണ്ടു ഞാന്‍ അനുഭവിക്കുന്ന കഷ്ടപ്പാട് എത്ര എന്നറിയു ? നിന്നെയൊന്നു നല്ല പിള്ളയാക്കാന്‍ ഞാന്‍ പെടുന്ന പാട്. മണ്ടത്തരങ്ങള്‍ മാത്രേ നിന്റെ തലയില്‍ ഉള്ളൂ. പിന്നെ ചെറുപ്പത്തില്‍ നീ എന്നെ അധികം ബുദ്ധിമുട്ടിച്ചില്ല, കാരണം നീ പഠിക്കാന്‍ മണ്ടനായിരുന്നു. അതുകൊണ്ട് ഭാരിച്ച പഠന വിഷയങ്ങളൊന്നും എന്റെ തലയില്‍ വെച്ച് തന്നില്ല. ആ ഉപകാരം ഞാന്‍ മറക്കില്ല മോനെ!''. അവന് എന്നെ വീണ്ടും കളിയാക്കാന്‍ തുടങ്ങി.
'' ആക്കല്ലേ ,മാഷേ. നിന്നെ സന്തോഷപ്പിക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ഞാന്‍ ചെയ്തിരിക്കുന്നു. എത്ര സിനിമ കാണിച്ചാട നിന്നെ ഞാന്‍ ചിരിപ്പിച്ചത്. നിന്നെ ചിന്തിപ്പിക്കാതിരിക്കാന്‍ അവാര്‍ഡു പടങ്ങളെല്ലാം ഞാന്‍ ഒഴിവാക്കിയില്ലേ? അല്ലേല്‍ തന്നെ ചിന്തിക്കാന്‍ പറ്റിയ ഒരു സാധനം ഹി ഹി'' ... ഞാന്‍ അവനിട്ട് ഒന്ന് ആക്കി.
''അയ്യോട ചക്കരെ, എന്നെ അതൊന്നും ഓര്മിപ്പിക്കരുത് , എടാ പൊട്ടച്ചാരെ നീ ഏന്തി വലിഞ്ഞു കോളേജില്‍ എത്തി ,അവിടെ പഠിക്കുന്ന സമയത്ത് കൂട്ടുകാരുടെ മുന്നില്‍ വിലസാന്‍ എന്നേം കൊണ്ട് ഇംഗ്ലീഷ് കോമഡി സിനിമ കാണാന്‍ പോയില്ലേ. എന്നിട്ട് ഒന്നും മനസ്സിലായില്ലേലും ഇരുന്നു പൊട്ടിച്ചിരിചില്ലേ ? സത്യത്തില്‍ അതൊക്കെ നീ എന്നോട് കാട്ടിയ ചതിയല്ലേ? ഒന്നോര്‍ത്തു നോക്കിയേ "". അവന് ഗൌരവത്തിലായി.
അതൊക്കെ ഓര്‍ത്തപ്പോള്‍ എനിക്ക് ചമ്മല് വന്നു.
'' അത് പോട്ടെ , നിന്റെ തൃപ്തിക്ക് വേണ്ടി ഞാന്‍ എന്നും ക്രിക്കറ്റ് കളിയ്ക്കാന്‍ പോകുമായിരുന്നല്ലോ? അത് മറന്നോ?''
'' അതങ്ങനെ മറക്കാന്‍ പറ്റുമോ റോഷ , നിന്റെ ബൌളിങ്ങില് ഒരു ഓവറില്‍ 36 റണ്‍സ് വാങ്ങി കൂട്ടുമ്പോള്‍ എനിക്കുണ്ടാകുന്ന സങ്കടം , അത് പോട്ടെന് വയ്ക്കാം കൃത്യം ആറു മണിക്ക് ട്യുഷന് സെന്റര്‍ വിടുന്ന സമയത്ത് നീ കളി അവസാനിപ്പിക്കും , നല്ല ഹരത്തില് നില്ക്കുന്ന എന്നേം കൂട്ടി നീ വീട്ടിലേക്കു നടക്കാന്‍ തുടങ്ങില്ലേ , നാട്ടുകാരുടെ മുന്നില്‍ ,നീ കളി കഴിഞ്ഞു വരുന്നു. എനിക്കല്ലേ അറിയൂ നീ ട്യുഷന് കഴിഞ്ഞു വരുന്ന നിമിഷേ കാണാനുള്ള അടവാണെന്ന്''.
അത് കേട്ടതും ഞാന്‍ അറിയാതെ ചിരിച്ചു പോയി ....
''' നീ നിമിഷേ മറന്നില്ലേ ? ഞാനതൊക്കെ കളഞ്ഞു ...''
'' നീ കളഞ്ഞാലും എനിക്കതൊന്നും മറക്കാന്‍ പറ്റില്ല , അവള്ടെ പിറകെ നടന്ന നിന്നെ ഞാന്‍ എത്ര തവണ പിന്തിരിപ്പിക്കാന് ശ്രമിച്ചു, നീ കേട്ടില്ല . ചുമ്മാ നീ എന്നെ ധര്‍മ സങ്കടത്തിലാക്കി. ഒടുവില്‍ ഞാന്‍ നിന്നെ ഉപദേശിച്ചത് ഓര്‍മയില്ലേ ? ' നീ ധൈര്യമായി പോയി പറഞ്ഞോളു.. നിന്നെ കാണാന്‍ കൊള്ളിലെല്ലേലും നിന്റെ കൂടെയുള്ള ഞാന്‍ സുന്ദരനണെന്നും, തൂവെള്ള നിറമാണെന്നും അവള്‍ക്കറിയാം അതുകൊണ്ട് വീഴുമെന്നും''.... അവന് ജാടയോടെ പറഞ്ഞു.
'' അതിനെന്താ അവള് വളഞ്ഞപ്പോള്‍ നീയും സന്തോഷിച്ചില്ലേ? അങ്ങനെ എത്ര പെണ്‍കുട്ടികളെ ഞാന്‍ വളച്ചു സന്തോഷിപ്പിച്ചു.'' സ്മരണ വേണമെടാ ,സ്മരണ .... ഞാന്‍ ആവേശത്തോടെ പറഞ്ഞു.
'' എടാ പുല്ലേ , അത്രേം പെണ്‍കുട്ടികളും നിനക്കിട്ടു എട്ടിന്റെ പണി തന്നപ്പോള്‍ ,ആ സങ്കടങ്ങളെല്ലാം ഞാനല്ലേ ഏറ്റു വാങ്ങിയെ , പിന്നെ എന്റെ അധ്വാനം കുറക്കാനെന്ന പേരില്‍ നീ എന്നെ ആല്‍ക്കഹോള്‍ തന്നു വട്ടാക്കി.. എന്റെ പ്രവര്‍ത്തനം നിര്‍ത്തി വെച്ച് നീ കിടന്നു സുഖമായി ഉറങ്ങി. പിന്നെ പിറ്റേന്ന് കുറ്റബോധം എന്ന പേരില്‍ എന്നെയിട്ടു കരയിച്ചു.'' അവന് ഗൗരവത്തില്‍ തന്നെ.
'' അതൊക്കെ മറന്നൂടെ മനസ്സേ .... ഞാനിപ്പോള്‍ നല്ലവനല്ലേ .. അതുമാത്രം നിന്റെയുള്ളില്‍ വെച്ച് എനിക്കല്‍പ്പം സമാധാനം താടെ "' ഞാന്‍ അവനോടു അപേക്ഷിച്ചു.
"" നീ ഇന്ന് നല്ലവനായിരിക്കും , നാളെ നീ വീണ്ടും തുടങ്ങില്ലേ ,കുരുത്തക്കേട് ...അതാ ഇടയ്ക്കിടെ നിന്നെ ഞാന്‍ ഓരോന്ന് ഓര്‍മിപ്പിക്കുന്നത്.''
''റോഷ , നിനക്ക് നിമിഷയോടു ശരിക്കും ഇഷ്ടമായിരുന്നു അല്ലെ? അവള് നഷ്ടപ്പെട്ടപ്പോള്‍ എന്നെ നീ ഒരുപാട് ബുദ്ധിമുട്ടിച്ചു''. എന്നാലും ഞാന്‍ നിന്നെ കൈ വിട്ടില്ല നിനക്കെന്നോട് ഒരുപാട് സ്നേഹമുള്ളതുകൊണ്ട് ഞാന്‍ നിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു, അതുകൊണ്ട് നീ ഇപ്പോള്‍ നല്ല സുന്ദരമായി ജീവിക്കുന്നു''.
'' അതെട , നിന്നോടതല്ലേ ഇത്രേം ശല്യം ചെയ്തിട്ടും ഞാന്‍ മിണ്ടാതെ കിടക്കുന്നെ "".
'' റോഷ , നിമിഷ നഷ്ടമായി വേറെ ഒരു കല്യാണം കഴിച്ചപ്പോള്‍ ആദ്യം നിനക്കെന്ത തോന്നിയെ?''.
'' അതോ , അമ്പതു ലക്ഷത്തിന്റെ ലോട്ടറി നഷ്ട്ടപ്പെട്ടപ്പോള്‍ ,രണ്ടു കോടിയുടെ ബമ്പര്‍ അടിച്ചപോലെ തോന്നി''.
'' ഇതാ റോഷ നിന്നെയെനിക്കിഷ്ടം ,എന്തിലും നീ സന്തോഷം കണ്ടെത്തുന്നു. അതെന്നെ എന്തോരോം നിര്‍വൃതി തരുന്നു എന്നറിയു? എനിക്കെപ്പോഴും നല്ല ഉണ്മേഷാമ നിന്റെ കൂടെയുള്ളപ്പോള്‍ '' മനസ്സ് തന്റെ അഭിപ്രായം തുറന്നു പറഞ്ഞതില്‍ ഞാനും ഹാപ്പിയായി.
''പിന്നേട ,നിന്നോട് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുള്ളത സിഗിരറ്റ് വലിക്കരുതെന്നു. നീ കേള്‍ക്കില്ല , നിനക്കറിയാം അത് വലിച്ചാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ , നീ എന്നും നല്ല ആരോഗ്യത്തോടെ ഇരിക്കുന്ന കാണാന എനിക്കിഷ്ടം. ഇന്ന് ഞാന്‍ നല്ല രീതിയില്‍ നിന്നെ നിയന്ത്രിക്കും നീ അത് നിര്‍ത്തണം''
അവന്റെ ആ ആവശ്യം എന്നെക്കൊണ്ട് സാധിച്ചു കൊടുക്കാന്‍ കഴിയുന്നില്ല , എനിക്കതില്‍ അതി സങ്കടവും ഞാന്‍ വിഷണ്ണനായി അവനെ നോക്കി.
'' നിന്റെ മോള് പറഞ്ഞത് ഓര്‍മ്മയുണ്ടോ? അവള്ക്കിഷ്ടമാല്ലാന്നു ... ''വലിച്ചോ , വലിച്ചോ ,വലിച്ചു ,വലിച്ചു മരിച്ചോ?' എനിക്കെന്താ ?"' അവള്ടെ വാക്കുകള്‍ എനിക്ക് കാണപ്പാടമ. നിനക്ക് ലോകത്ത് ഏറ്റവും വലുത് നിന്റെ മോളല്ലേ , എന്നിട്ട് നീ അവള്ടെ വാക്കെന്ത കേള്‍ക്കാത്തെ? ''
ഈ ചോദ്യം ശരിക്കും എന്നെ കുഴപ്പിച്ചു . ''ശരിയെട , ഞാന്‍ നാളെ മുതല്‍ നിര്‍ത്താന്‍ ശ്രമിക്കാം ..... സന്തോഷമായോട ? ''
''സന്തോഷമാക്കാം , ആദ്യം നീ നിര്ത്തു, എന്നിട്ട് ഭാവിയില്‍ വലിക്കുന്ന അനിയന്മാരോട് പറയാമല്ലോ ഞാന്‍ ഇതിലും വലിയ ഒരു വലിക്കാരനായിരുന്നു , പാടെ നിര്‍ത്തിയെന്ന് , അപ്പോള്‍ നിന്നെ പോലെ വലി നിര്‍ത്താന്‍ കഷ്ടപ്പെടുന്നവരാണേല് അവര്‍ക്കതൊരു ആത്മവിശ്വാസം നല്‍കും. അങ്ങനെയൊക്കെ വരുമ്പോള്‍ എനിക്കൊരു സന്തോഷവും ത്രിപ്തിയുമൊക്കെ ഉണ്ടാകും''.
'' ഓക്കേ , ഞാന്‍ വാക്ക് തരുന്നു ''
''പിന്നെ ഇനി നീ ഓണ്‍ലൈനില്‍ കിടന്നു വഴകുണ്ടാക്കരുത് , നീ നിന്റെ കാര്യം മാത്രം നോക്കുക ,എല്ലാരും ഒരു തമാശയ്ക്ക അവിടെ വരുന്നേ , നീയും അതേപോലെ കണ്ടാല്‍ മതി. ആ ഷുജാസിനു എന്ത് മാത്രം പണിയ നീ കൊടുത്തെ , അവനായോണ്ട് എല്ലാം ക്ഷമിക്കുന്നു. അതിന്റെ പേരില്‍ ഉണ്ടാകുന്ന കുറ്റ ബോധവും ഞാനല്ലേ താങ്ങണ്ടേ ... ഇങ്ങനെയൊക്കെ ആണേലും നിന്നെ എല്ലാരും വീണ്ടും സ്നേഹിക്കുന്നെ ഞാന്‍ കൂടെ ഉള്ളത് കൊണ്ട''
ഇതൊക്കെ കേട്ടപ്പോള്‍ എന്റെ മുഖം വാടി.
''ചുമ്മാ കിടന്നുറങ്ങാന്‍ നോക്കിയ എന്നെ ഉറങ്ങാന്‍ വിടാതെ , ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഓര്‍മിപ്പിച്ചു സന്തോഷിക്കുകയാണോ?'' ഞാന്‍ അവനോടു ഗൗരവത്തില്‍ ചോദിച്ചു.
''നിന്നെ ഞാന്‍ ഉറക്കാം , ചാറ്റ് റൂമില്‍ ഒരു കിളിയെ കണ്ടാലുടനെ പ്രൈവട്ടില് പോകുന്ന പരിപാടി നിര്‍ത്തണം ,അത് ഫെക് ആണോ ,അല്ലയോ ? ആണെങ്കില്‍ തന്നെ ആരുടെ ഫേകാ, അങ്ങനെ നൂറു സംശയങ്ങള്‍ എനിക്കതിന്റെ പിറകെ പോകാന്‍ വയ്യ , ഇനി മേലാല്‍ അങ്ങനെയുള്ള ജോലിയൊന്നും എന്നെ ഏല്‍പ്പിക്കരുത്, നീ ഇതൊക്കെ എവടെ നിന്ന് പഠിച്ചതാണെന്ന് എനിക്കറിയാം ആ ബാലു പഠിപ്പിച്ചത് അല്ലെ? ഇനി അവന്റെ വാക്ക് കേള്‍ക്കരുത്. അവനിപ്പോള്‍ വീഡിയോ ചാറ്റിലും , മറ്റും വളരെ ബിസിയായ ഒരു പൂവാലന ,സാലുന്റെ കാര്യം പിന്നെ നിനക്കറിയാലോ? പിന്നെ നീ വേണേല്‍ പൂച്ച പോലിസിനെ പോലെ യാഹൂവില്‍ പൊക്കോ അവിടെ കുഴപ്പമില്ല . ഇവിടെ റഷീദിന്റെ കാര്യം നിനക്കറിയാലോ? മൂന്നു മാസമ ഒരു ഫെക്കിന്റെ പുറകെ നടന്നു ചാറ്റി തീര്‍ത്തെ, ഞാന്‍ കരുതി അതൊക്കെ നിനക്കൊരു പാടമാകുമെന്നു.'' അവന്റെ ഈ വാക്കുകള്‍ എന്നെ എന്തൊക്കെയോ ഓര്‍മിപ്പിച്ചു. കുറച്ചു ചിരിയും വന്നു.
ഇതിനെല്ലാം സമ്മതം മൂളാതെ അവന് എന്നെ ഉറക്കാന്‍ വിടില്ല. ഞാന്‍ സമ്മതം മൂളിയപ്പോള്‍ അവനും സന്തോഷമായി.
'' റോഷ , നമുക്ക് ഉറങ്ങാട നാളെ ഡ്യൂട്ടി ഉള്ളതല്ലേ , നീ ഇങ്ങനെ കഷ്ട്ടപ്പെടുന്നത് എനിക്കിഷ്ട്ടമല്ല , ഈ ഗള്‍ഫില്‍ നിനക്ക് ഞാന്‍ മാത്രമല്ലേ ഉള്ളൂ കൂട്ട്, നീ കണ്ടെത്താന്‍ ശ്രമിക്കുന്ന സന്തോഷം പലതും ഞാന്‍ അംഗീകരിച്ചു തരും , ഒപ്പം നീ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ നീയും കേള്‍ക്കണം ,അപ്പോള്‍ നിന്നെ എല്ലാവരും സ്നേഹിക്കും അംഗീകരിക്കും ,അതാണ് എന്റെ ആരോഗ്യം''. ഒരു കാര്യം കൂടി ഇനി നീ ആര്‍ക്കും ഇങ്ങനെ സ്നേഹം വാരികോരി കൊടുക്കാന്‍ നില്‍ക്കണ്ട എന്റെ കയ്യില്‍ സ്റ്റോക്ക് തീര്‍ന്നു വരികയ , അങ്ങോട്ട് കൊടുക്കുന്നത് ഇങ്ങോട്ട് കിട്ടിയില്ലേല്‍ ഇവിടെ ഉത്പാദനം നടക്കില്ല'' . ഒരു മുന്നറിയിപ്പ് കൂടി തന്നിട്ട് അവന് എന്നെ നോക്കി ഒന്ന് ചിരിച്ചു.
'' റോഷ ഞാനും ഉറങ്ങാന്‍ പോകുവാ , ഇനി എന്റെ അസിസ്റ്റന്റ് ഉപബോധ മനസ്സ് നിനക്ക് കൂട്ടിനുണ്ടാകും , പണ്ട് ഞാന്‍ സേവ് ചെയ്തു വച്ച കാര്യങ്ങളും , നിന്റെ ചില ഓര്മകള്മൊക്കെ നിന്നെ സ്വപ്നം കാണിക്കും, ആ കാര്യങ്ങളൊന്നും നീ എവിടെ എഴുതികളയല്ലേ ,അഡ്മിന് അപ്രൂവ് ചെയില്ല , ഹ ഹ .'' ഉറങ്ങുന്നതിനു മുന്നേ എന്നെ ഒന്ന് ആക്കാന്‍ അവന് മറന്നില്ല.
എനിക്ക് ചിരി വന്നു , ഇവന്റെ ഒരു കാര്യം , അവന് എന്നെ നോക്കി ഒന്ന് ചിരിച്ചു എന്നിട്ട് കണ്ണടച്ച് കാണിച്ചു ... ഞാന്‍ ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ ഓഫാക്കാന്‍ മറന്ന റേഡിയോയില്‍ നിന്നും ഒരു കിളി നാദം "" മനസ്സിനെ തൊട്ടുണര്‍ത്തുന്ന ഗാനങ്ങളുമായി ഞങ്ങള്‍ എത്തിക്കഴിഞ്ഞു".
''എന്റമ്മോ1 ,ഇനിയും അവനെ ഉണര്‍ത്താണോ ? അവന്റെ ആക്രമണത്തില്‍ നിന്നും രക്ഷപെട്ട പാട് എനിക്കെ അറിയാവു''!, ഞാന്‍ റേഡിയോ ഓഫ് ചെയ്തു. എന്നിട്ട് പതുക്കെ കണ്ണുകളടച്ചു , ഉറക്കത്തിലേക്ക് വഴുതി വീണതും അടുത്തവന് പണി തുടങ്ങി ,സ്വപ്നം കാണിക്കല്‍ ,എന്തായാലും അത് ഞാന്‍ ഇവിടെ കുറിക്കുന്നില്ല , ഇത്രയും എഴുതിയത് പാഴാകും , ഹി ഹി .... ബൈ>>>