2011 ഒക്‌ടോബർ 29, ശനിയാഴ്‌ച

ഈ മനസ്സിന്റെ ഒരു കാര്യം!!!!!!!

ഇന്നലെ കുറച്ചു നേരത്തെ ഉറങ്ങാമെന്ന് കരുതി കിടന്നു. അപ്പോള്‍ എന്റെ മന്നസ്സിനു എന്നോട് ഒരു തര്‍ക്കം .

'' എടാ റോഷ , എനിക്കല്‍പ്പം കാര്യങ്ങള്‍ പറയാനുണ്ട് .'' ഉറങ്ങാന്‍ പോയ എന്നെ മനസ്സ് വിടുന്നില്ല .
''ഏയ്‌ ,ചുമ്മാതെയിരിയെടെ ,പകല്‍ മുഴുവന്‍ ഡ്യുട്ടി ചെയ്തു വന്നതാ ''. ഞാനല്‍പ്പം ശുണ്ടിയോടെ മനസ്സിനോട് പറഞ്ഞു.

'' ഹ ഹ ! എടാ മണ്ടച്ചാരേ, നീ ഉറങ്ങണമെങ്കില്‍ ഞാനൂടെ വിചാരിക്കെണ്ടേ . ചുമ്മാതല്ല നിന്നെ നാട്ടുകാര്‍ മണ്ടനെന്നും , കിഴങ്ങനെന്നും , കൊശവനെന്നും ഒക്കെ വിളിക്കുന്നത്‌''. അവന്‍ എന്നെ കളിയാക്കി...

''എങ്ങനാ , വിളിക്കതിരിക്കുന്നെ നീയല്ലേ എന്റെ കൂട്ടുകാരന്‍ , എന്നെ നിയന്ത്രിക്കുന്നവന്‍ ,അപ്പോള്‍ അങ്ങനെയൊക്കെ വിളിച്ചില്ലേലെ അല്ഭൂതമുള്ളു''. ഞാന്‍ തിരിച്ചടിച്ചു .

'' എന്റെ പോന്നു മോനെ റോഷ ,, നിന്നെക്കൊണ്ടു ഞാന്‍ അനുഭവിക്കുന്ന കഷ്ടപ്പാട് എത്ര എന്നറിയു ? നിന്നെയൊന്നു നല്ല പിള്ളയാക്കാന്‍ ഞാന്‍ പെടുന്ന പാട്. മണ്ടത്തരങ്ങള്‍ മാത്രേ നിന്റെ തലയില്‍ ഉള്ളൂ. പിന്നെ ചെറുപ്പത്തില്‍ നീ എന്നെ അധികം ബുദ്ധിമുട്ടിച്ചില്ല, കാരണം നീ പഠിക്കാന്‍ മണ്ടനായിരുന്നു. അതുകൊണ്ട് ഭാരിച്ച പഠന വിഷയങ്ങളൊന്നും എന്റെ തലയില്‍ വെച്ച് തന്നില്ല. ആ ഉപകാരം ഞാന്‍ മറക്കില്ല മോനെ!''. അവന്‍ എന്നെ വീണ്ടും കളിയാക്കാന്‍ തുടങ്ങി.

'' ആക്കല്ലേ ,മാഷേ. നിന്നെ സന്തോഷപ്പിക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ഞാന്‍ ചെയ്തിരിക്കുന്നു. എത്ര സിനിമ കാണിച്ചാട നിന്നെ ഞാന്‍ ചിരിപ്പിച്ചത്. നിന്നെ ചിന്തിപ്പിക്കാതിരിക്കാന്‍ അവാര്‍ഡു പടങ്ങളെല്ലാം ഞാന്‍ ഒഴിവാക്കിയില്ലേ? അല്ലേല്‍ തന്നെ ചിന്തിക്കാന്‍ പറ്റിയ ഒരു സാധനം ഹി ഹി'' ... ഞാന്‍ അവനിട്ട് ഒന്ന് ആക്കി.

''അയ്യോട ചക്കരെ, എന്നെ അതൊന്നും ഓര്‍മിപ്പിക്കരുത് , എടാ പൊട്ടച്ചാരെ നീ ഏന്തി വലിഞ്ഞു കോളേജില്‍ എത്തി ,അവിടെ പഠിക്കുന്ന സമയത്ത് കൂട്ടുകാരുടെ മുന്നില്‍ വിലസാന്‍ എന്നേം കൊണ്ട് ഇംഗ്ലീഷ് കോമഡി സിനിമ കാണാന്‍ പോയില്ലേ. എന്നിട്ട് ഒന്നും മനസ്സിലായില്ലേലും ഇരുന്നു പൊട്ടിച്ചിരിചില്ലേ ? സത്യത്തില്‍ അതൊക്കെ നീ എന്നോട് കാട്ടിയ ചതിയല്ലേ? ഒന്നോര്‍ത്തു നോക്കിയേ "". അവന്‍ ഗൌരവത്തിലായി.
അതൊക്കെ ഓര്‍ത്തപ്പോള്‍ എനിക്ക് ചമ്മല്‍ വന്നു.
'' അത് പോട്ടെ , നിന്റെ തൃപ്തിക്ക് വേണ്ടി ഞാന്‍ എന്നും ക്രിക്കറ്റ്‌ കളിയ്ക്കാന്‍ പോകുമായിരുന്നല്ലോ? അത് മറന്നോ?''

'' അതങ്ങനെ മറക്കാന്‍ പറ്റുമോ റോഷ , നിന്റെ ബൌളിങ്ങില്‍ ഒരു ഓവറില്‍ 36 റണ്‍സ് വാങ്ങി കൂട്ടുമ്പോള്‍ എനിക്കുണ്ടാകുന്ന സങ്കടം , അത് പോട്ടെന് വയ്ക്കാം കൃത്യം ആറു മണിക്ക് ട്യുഷന്‍ സെന്റര്‍ വിടുന്ന സമയത്ത് നീ കളി അവസാനിപ്പിക്കും , നല്ല ഹരത്തില്‍ നില്‍ക്കുന്ന എന്നേം കൂട്ടി നീ വീട്ടിലേക്കു നടക്കാന്‍ തുടങ്ങില്ലേ , നാട്ടുകാരുടെ മുന്നില്‍ ,നീ കളി കഴിഞ്ഞു വരുന്നു. എനിക്കല്ലേ അറിയൂ നീ ട്യുഷന്‍ കഴിഞ്ഞു വരുന്ന നിമിഷേ കാണാനുള്ള അടവാണെന്ന്''.

അത് കേട്ടതും ഞാന്‍ അറിയാതെ ചിരിച്ചു പോയി ....

''' നീ നിമിഷേ മറന്നില്ലേ ? ഞാനതൊക്കെ കളഞ്ഞു ...''

'' നീ കളഞ്ഞാലും എനിക്കതൊന്നും മറക്കാന്‍ പറ്റില്ല , അവള്‍ടെ പിറകെ നടന്ന നിന്നെ ഞാന്‍ എത്ര തവണ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു, നീ കേട്ടില്ല . ചുമ്മാ നീ എന്നെ ധര്‍മ സങ്കടത്തിലാക്കി. ഒടുവില്‍ ഞാന്‍ നിന്നെ ഉപദേശിച്ചത് ഓര്‍മയില്ലേ ? ' നീ ധൈര്യമായി പോയി പറഞ്ഞോളു.. നിന്നെ കാണാന്‍ കൊള്ളിലെല്ലേലും നിന്റെ കൂടെയുള്ള ഞാന്‍ സുന്ദരനണെന്നും, തൂവെള്ള നിറമാണെന്നും അവള്‍ക്കറിയാം അതുകൊണ്ട് വീഴുമെന്നും''.... അവന്‍ ജാടയോടെ പറഞ്ഞു.

'' അതിനെന്താ അവള്‍ വളഞ്ഞപ്പോള്‍ നീയും സന്തോഷിച്ചില്ലേ? അങ്ങനെ എത്ര പെണ്‍കുട്ടികളെ ഞാന്‍ വളച്ചു സന്തോഷിപ്പിച്ചു.'' സ്മരണ വേണമെടാ ,സ്മരണ .... ഞാന്‍ ആവേശത്തോടെ പറഞ്ഞു.

'' എടാ പുല്ലേ , അത്രേം പെണ്‍കുട്ടികളും നിനക്കിട്ടു എട്ടിന്റെ പണി തന്നപ്പോള്‍ ,ആ സങ്കടങ്ങളെല്ലാം ഞാനല്ലേ ഏറ്റു വാങ്ങിയെ , പിന്നെ എന്റെ അധ്വാനം കുറക്കാനെന്ന പേരില്‍ നീ എന്നെ ആല്‍ക്കഹോള് തന്നു വട്ടാക്കി.. എന്റെ പ്രവര്‍ത്തനം നിര്‍ത്തി വെച്ച് നീ കിടന്നു സുഖമായി ഉറങ്ങി. പിന്നെ പിറ്റേന്ന് കുറ്റബോധം എന്ന പേരില്‍ എന്നെയിട്ടു കരയിച്ചു.'' അവന്‍ ഗൗരവത്തില്‍ തന്നെ.

'' അതൊക്കെ മറന്നൂടെ മനസ്സേ .... ഞാനിപ്പോള്‍ നല്ലവനല്ലേ .. അതുമാത്രം നിന്റെയുള്ളില്‍ വെച്ച് എനിക്കല്‍പ്പം സമാധാനം താടെ "' ഞാന്‍ അവനോടു അപേക്ഷിച്ചു.

"" നീ ഇന്ന് നല്ലവനായിരിക്കും , നാളെ നീ വീണ്ടും തുടങ്ങില്ലേ ,കുരുത്തക്കേട്‌ ...അതാ ഇടയ്ക്കിടെ നിന്നെ ഞാന്‍ ഓരോന്ന് ഓര്‍മിപ്പിക്കുന്നത്‌.''

''റോഷ , നിനക്ക് നിമിഷയോടു ശരിക്കും ഇഷ്ടമായിരുന്നു അല്ലെ? അവള്‍ നഷ്ടപ്പെട്ടപ്പോള്‍ എന്നെ നീ ഒരുപാട് ബുദ്ധിമുട്ടിച്ചു''. എന്നാലും ഞാന്‍ നിന്നെ കൈ വിട്ടില്ല നിനക്കെന്നോട് ഒരുപാട് സ്നേഹമുള്ളതുകൊണ്ട് ഞാന്‍ നിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു, അതുകൊണ്ട് നീ ഇപ്പോള്‍ നല്ല സുന്ദരമായി ജീവിക്കുന്നു''.

'' അതെട , നിന്നോടതല്ലേ ഇത്രേം ശല്യം ചെയ്തിട്ടും ഞാന്‍ മിണ്ടാതെ കിടക്കുന്നെ "".

'' റോഷ , നിമിഷ നഷ്ടമായി വേറെ ഒരു കല്യാണം കഴിച്ചപ്പോള്‍ ആദ്യം നിനക്കെന്ത തോന്നിയെ?''.
'' അതോ , അമ്പതു ലക്ഷത്തിന്റെ ലോട്ടറി നഷ്ട്ടപ്പെട്ടപ്പോള്‍ ,രണ്ടു കോടിയുടെ ബമ്പര്‍ അടിച്ചപോലെ തോന്നി''.
'' ഇതാ റോഷ നിന്നെയെനിക്കിഷ്ടം ,എന്തിലും നീ സന്തോഷം കണ്ടെത്തുന്നു. അതെന്നെ എന്തോരോം നിര്‍വൃതി തരുന്നു എന്നറിയു? എനിക്കെപ്പോഴും നല്ല ഉണ്മേഷാമ നിന്റെ കൂടെയുള്ളപ്പോള്‍ '' മനസ്സ് തന്റെ അഭിപ്രായം തുറന്നു പറഞ്ഞതില്‍ ഞാനും ഹാപ്പിയായി.

''പിന്നേട ,നിന്നോട് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുള്ളത സിഗിരറ്റ് വലിക്കരുതെന്നു. നീ കേള്‍ക്കില്ല , നിനക്കറിയാം അത് വലിച്ചാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ , നീ എന്നും നല്ല ആരോഗ്യത്തോടെ ഇരിക്കുന്ന കാണാന എനിക്കിഷ്ടം. ഇന്ന് ഞാന്‍ നല്ല രീതിയില്‍ നിന്നെ നിയന്ത്രിക്കും നീ അത് നിര്‍ത്തണം''
അവന്റെ ആ ആവശ്യം എന്നെക്കൊണ്ട് സാധിച്ചു കൊടുക്കാന്‍ കഴിയുന്നില്ല , എനിക്കതില്‍ അതി സങ്കടവും ഞാന്‍ വിഷണ്ണനായി അവനെ നോക്കി.

'' നിന്റെ മോള് പറഞ്ഞത് ഓര്‍മ്മയുണ്ടോ? അവള്‍ക്കിഷ്ടമാല്ലാന്നു ... ''വലിച്ചോ , വലിച്ചോ ,വലിച്ചു ,വലിച്ചു മരിച്ചോ?' എനിക്കെന്താ ?"' അവള്‍ടെ വാക്കുകള്‍ എനിക്ക് കാണപ്പാടമ. നിനക്ക് ലോകത്ത് ഏറ്റവും വലുത് നിന്റെ മോളല്ലേ , എന്നിട്ട് നീ അവള്‍ടെ വാക്കെന്ത കേള്‍ക്കാത്തെ? ''

ഈ ചോദ്യം ശരിക്കും എന്നെ കുഴപ്പിച്ചു . ''ശരിയെട , ഞാന്‍ നാളെ മുതല്‍ നിര്‍ത്താന്‍ ശ്രമിക്കാം ..... സന്തോഷമായോട ? ''

''സന്തോഷമാക്കാം , ആദ്യം നീ നിര്‍ത്തു, എന്നിട്ട് ഭാവിയില്‍ വലിക്കുന്ന അനിയന്മാരോട് പറയാമല്ലോ ഞാന്‍ ഇതിലും വലിയ ഒരു വലിക്കാരനായിരുന്നു , പാടെ നിര്‍ത്തിയെന്ന് , അപ്പോള്‍ നിന്നെ പോലെ വലി നിര്‍ത്താന്‍ കഷ്ടപ്പെടുന്നവരാണേല്‍ അവര്‍ക്കതൊരു ആത്മവിശ്വാസം നല്‍കും. അങ്ങനെയൊക്കെ വരുമ്പോള്‍ എനിക്കൊരു സന്തോഷവും ത്രിപ്തിയുമൊക്കെ ഉണ്ടാകും''.

'' ഓക്കേ , ഞാന്‍ വാക്ക് തരുന്നു ''

''പിന്നെ ഇനി നീ ഓണ്‍ലൈനില്‍ കിടന്നു വഴകുണ്ടാക്കരുത് , നീ നിന്റെ കാര്യം മാത്രം നോക്കുക ,എല്ലാരും ഒരു തമാശയ്ക്ക അവിടെ വരുന്നേ , നീയും അതേപോലെ കണ്ടാല്‍ മതി. ആ ഷുജാസിനു എന്ത് മാത്രം പണിയ നീ കൊടുത്തെ , അവനായോണ്ട് എല്ലാം ക്ഷമിക്കുന്നു. അതിന്റെ പേരില്‍ ഉണ്ടാകുന്ന കുറ്റ ബോധവും ഞാനല്ലേ താങ്ങണ്ടേ ... ഇങ്ങനെയൊക്കെ ആണേലും നിന്നെ എല്ലാരും വീണ്ടും സ്നേഹിക്കുന്നെ ഞാന്‍ കൂടെ ഉള്ളത് കൊണ്ട''

ഇതൊക്കെ കേട്ടപ്പോള്‍ എന്റെ മുഖം വാടി.

''ചുമ്മാ കിടന്നുറങ്ങാന്‍ നോക്കിയ എന്നെ ഉറങ്ങാന്‍ വിടാതെ , ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഓര്‍മിപ്പിച്ചു സന്തോഷിക്കുകയാണോ?'' ഞാന്‍ അവനോടു ഗൗരവത്തില്‍ ചോദിച്ചു.

''നിന്നെ ഞാന്‍ ഉറക്കാം , ചാറ്റ് റൂമില്‍ ഒരു കിളിയെ കണ്ടാലുടനെ പ്രൈവട്ടില്‍ പോകുന്ന പരിപാടി നിര്‍ത്തണം ,അത് ഫെക് ആണോ ,അല്ലയോ ? ആണെങ്കില്‍ തന്നെ ആരുടെ ഫേകാ, അങ്ങനെ നൂറു സംശയങ്ങള്‍ എനിക്കതിന്റെ പിറകെ പോകാന്‍ വയ്യ , ഇനി മേലാല്‍ അങ്ങനെയുള്ള ജോലിയൊന്നും എന്നെ ഏല്‍പ്പിക്കരുത്, നീ ഇതൊക്കെ എവടെ നിന്ന് പഠിച്ചതാണെന്ന് എനിക്കറിയാം ആ ബാലു പഠിപ്പിച്ചത് അല്ലെ? ഇനി അവന്റെ വാക്ക് കേള്‍ക്കരുത്‌. അവനിപ്പോള്‍ വീഡിയോ ചാറ്റിലും , മറ്റും വളരെ ബിസിയായ ഒരു പൂവാലന ,സാലുന്റെ കാര്യം പിന്നെ നിനക്കറിയാലോ? പിന്നെ നീ വേണേല്‍ പൂച്ച പോലിസിനെ പോലെ യാഹൂവില്‍ പൊക്കോ അവിടെ കുഴപ്പമില്ല . ഇവിടെ റഷീദിന്റെ കാര്യം നിനക്കറിയാലോ? മൂന്നു മാസമ ഒരു ഫെക്കിന്റെ പുറകെ നടന്നു ചാറ്റി തീര്‍ത്തെ, ഞാന്‍ കരുതി അതൊക്കെ നിനക്കൊരു പാടമാകുമെന്നു.'' അവന്റെ ഈ വാക്കുകള്‍ എന്നെ എന്തൊക്കെയോ ഓര്‍മിപ്പിച്ചു. കുറച്ചു ചിരിയും വന്നു.

ഇതിനെല്ലാം സമ്മതം മൂളാതെ അവന്‍ എന്നെ ഉറക്കാന്‍ വിടില്ല. ഞാന്‍ സമ്മതം മൂളിയപ്പോള്‍ അവനും സന്തോഷമായി.

'' റോഷ , നമുക്ക് ഉറങ്ങാട നാളെ ഡ്യൂട്ടി ഉള്ളതല്ലേ , നീ ഇങ്ങനെ കഷ്ട്ടപ്പെടുന്നത് എനിക്കിഷ്ട്ടമല്ല , ഈ ഗള്‍ഫില്‍ നിനക്ക് ഞാന്‍ മാത്രമല്ലേ ഉള്ളൂ കൂട്ട്, നീ കണ്ടെത്താന്‍ ശ്രമിക്കുന്ന സന്തോഷം പലതും ഞാന്‍ അംഗീകരിച്ചു തരും , ഒപ്പം നീ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ നീയും കേള്‍ക്കണം ,അപ്പോള്‍ നിന്നെ എല്ലാവരും സ്നേഹിക്കും അംഗീകരിക്കും ,അതാണ്‌ എന്റെ ആരോഗ്യം''. ഒരു കാര്യം കൂടി ഇനി നീ ആര്‍ക്കും ഇങ്ങനെ സ്നേഹം വാരികോരി കൊടുക്കാന്‍ നില്‍ക്കണ്ട എന്റെ കയ്യില്‍ സ്റ്റോക്ക്‌ തീര്‍ന്നു വരികയ , അങ്ങോട്ട്‌ കൊടുക്കുന്നത് ഇങ്ങോട്ട് കിട്ടിയില്ലേല്‍ ഇവിടെ ഉത്പാദനം നടക്കില്ല'' . ഒരു മുന്നറിയിപ്പ് കൂടി തന്നിട്ട് അവന്‍ എന്നെ നോക്കി ഒന്ന് ചിരിച്ചു.

'' റോഷ ഞാനും ഉറങ്ങാന്‍ പോകുവാ , ഇനി എന്റെ അസിസ്റ്റന്റ്‌ ഉപബോധ മനസ്സ് നിനക്ക് കൂട്ടിനുണ്ടാകും , പണ്ട് ഞാന്‍ സേവ് ചെയ്തു വച്ച കാര്യങ്ങളും , നിന്റെ ചില ഓര്‍മകള്മൊക്കെ നിന്നെ സ്വപ്നം കാണിക്കും, ആ കാര്യങ്ങളൊന്നും നീ എവിടെ എഴുതികളയല്ലേ ,അഡ്മിന്‍ അപ്രൂവ് ചെയില്ല , ഹ ഹ .'' ഉറങ്ങുന്നതിനു മുന്നേ എന്നെ ഒന്ന് ആക്കാന്‍ അവന്‍ മറന്നില്ല.

എനിക്ക് ചിരി വന്നു , ഇവന്റെ ഒരു കാര്യം , അവന്‍ എന്നെ നോക്കി ഒന്ന് ചിരിച്ചു എന്നിട്ട് കണ്ണടച്ച് കാണിച്ചു ... ഞാന്‍ ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ ഓഫാക്കാന്‍ മറന്ന റേഡിയോയില്‍ നിന്നും ഒരു കിളി നാദം "" മനസ്സിനെ തൊട്ടുണര്‍ത്തുന്ന ഗാനങ്ങളുമായി ഞങ്ങള്‍ എത്തിക്കഴിഞ്ഞു".
''എന്റമ്മോ1 ,ഇനിയും അവനെ ഉണര്‍ത്താണോ ? അവന്റെ ആക്രമണത്തില്‍ നിന്നും രക്ഷപെട്ട പാട് എനിക്കെ അറിയാവു''!, ഞാന്‍ റേഡിയോ ഓഫ്‌ ചെയ്തു. എന്നിട്ട് പതുക്കെ കണ്ണുകളടച്ചു , ഉറക്കത്തിലേക്ക് വഴുതി വീണതും അടുത്തവന്‍ പണി തുടങ്ങി ,സ്വപ്നം കാണിക്കല്‍ ,എന്തായാലും അത് ഞാന്‍ ഇവിടെ കുറിക്കുന്നില്ല , ഇത്രയും എഴുതിയത് പാഴാകും , ഹി ഹി .... ബൈ>>>

ബീരാനികയുടെ ഒടുക്കത്തെ ചാറ്റിംഗ് ..!

ഈ കഥയിലെ കഥാപാത്രങ്ങള്‍ തികച്ചും സാങ്കല്‍പ്പികമാണ്‌ . ആര്‍ക്കെങ്കിലും സാമ്യം തോന്നുന്നുവെങ്കില്‍ അത് കൈലിരിപ്പുകൊണ്ട് മാത്രം .
ചില സുഹൃത്തുക്കള്‍പറഞ്ഞറിഞ്ഞ രസകരമായ ചാറ്റിംഗ് അനുഭവങ്ങള്‍ കോര്‍ത്തിണക്കി, ഒരു കഥയാക്കാന്‍ ശ്രമിക്കുകയാണെ... ഇഷ്ടപ്പെട്ടാല്‍ താഴെ കാണിക്കപെട്ടി(കമന്റ്‌ ബോക്സ്‌ )കാണും നിങ്ങളാല്‍ കഴിയുന്ന സംഭാവാവന ചെറുതായാലും വലുതായാലും അതില്‍ നിക്ഷേപിക്കുക..
                               അങ്ങനെ ഒരു ദിവസം നമ്മുടെ ബീരാനിക്ക കമ്പ്യൂട്ടറില്‍ എവിടെയോ ക്ലിക്കിയപ്പോള്‍ ഒരു മലയാളം സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെ ലിങ്ക് കിട്ടി. പുള്ളിക്കാരന്‍ അതില്‍ അങ്ങമാവുകയും ചെയ്തു. ബീരനിക്കക്ക് ഒരു ചെറിയ ഐഡിയ തോന്നി, കുറച്ചു ആലോചിച്ച ശേഷം തന്റെ പേര് മാനു എന്നാക്കി, നാല്പതു വയസ് ഇരുപത്തിയേഴു വയസ്സാക്കി, വിവാഹിതന്‍ അവിവാഹിതനായി. ബീരാനിക്ക അങ്ങനെ ബ്ലോഗുകള്‍ വായിക്കാനും കമന്റിടാനും ഡിസ്കഷനില്‍ പങ്കെടുക്കാനും അഭിപ്രായങ്ങള്‍ അറിയിക്കുവാനും തുടങ്ങി. പിന്നീടെപ്പോഴോ ചാറ്റ് റൂമില്‍ എത്തിച്ചേര്‍ന്നു. അവിടെ എത്തിച്ചേര്‍ന്ന ബീരാനിക്ക പിന്നീട് തീര്‍ത്തും മാനുവായ് മാറി. തന്റെ മനു എന്ന വ്യക്ത്വതില്‍ ഹരം കൊണ്ട ബീരാനിക്ക ചാറ്റ് റൂമിലെ സ്ഥിരം അങ്ങമായി മാറി.അങ്ങനെയിരിക്കെ മാനു ചാറ്റ് റൂമിലെ സ്ഥിരം സ്ത്രീ സാന്നിധ്യമായ ഫറയെ ശ്രദ്ധിക്കാന്‍ തുടങ്ങി. ആദ്യ രണ്ടു ദിവസം മാനു മെയിനില്‍ സുഖവിവരങ്ങള്‍ അന്വേഷിച്ചു. പിന്നെ പതുക്കെ ഫറയുടെ പ്രിവേറ്റില്‍ ചെന്ന് ഒരു ഹായ് അടിച്ചു, മറുപടിയൊന്നും കിട്ടാതെ മാനു നിരാശനായി മെയിന്‍ വീണ്ടും ഓണാകി, സമയം രാത്രി പതിനൊന്നു കഴിഞ്ഞു, റൂമില്‍ എല്ലാവരും കിടക്കുകയാനങ്ങിലും എല്ലാരും ലപ്ടോപിലാണ്, നിരാശയുടെ ബാക്കി പത്രം മനസ്സിനെ കുത്തി നോവിച്ചപ്പോള്‍ പാവം നമ്മുടെ മനു സൈന്‍ ഔട്ട്‌ ചെയ്യാന്‍ തീരുമാനിച്ചു. അപ്പോഴാണ്‌ ശ്രദ്ദിച്ചത് തന്റെ പ്രിവേറ്റില്‍ ഒരു ബ്ലിങ്കിംഗ്,ഫറ എന്നാ പേരും, മോനെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി, അവിടെ തുടങ്ങി നമ്മുടെ മാനുവിന്റെ ചരിത്ര പരയമായ ചാറ്റിംഗ് പടയോട്ടം.
മാനു: സുഖല്ലേ ?
ഫറ; മം
മാനു: എന്തെ വൈകിയത് ഒരു ഹായ്‌ പറയാന്‍
ഫറ: സോറി, ഞാന്‍ കണ്ടില്ല ബ്ലോഗ്‌ വായിക്കുകയായിരുന്നു
മാനു : ഇട്സ് ഓക്കേ , ഫറ നല്ല പേരാണ്, ട്ടോ ....
ഫറ: താങ്ക്സ്.
മനു: ഫറ എന്ത് ചെയ്യുന്നു?
ഫറ: ഞാന്‍ മൂന്നാം വര്‍ഷം ബിരുദ വിദ്യാര്‍ത്ഥിനിയാണ്.
മനു; ഗ്രേറ്റ്‌,അതിനു ശേഷം എന്താണ് തുടര്‍ന്ന് പഠിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്
ഫറ:അങ്ങനോന്നുല്ല, വീടുകാര്‍ കല്യാണത്തിന് നിര്‍ബന്ധിക്കുകയാണ് ,അത് പോട്ടെ താങ്കള്‍ എന്ത് ചെയ്യുന്നു?
ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ മാനു ഒരല്പം ആലോചിച്ചു,
ഫറ: ഹലോ ആര്‍ യു ദെയര്‍?
മാനു: എസ്
എന്തായാലും നിലവിലുള്ള ജോലി മറച്ചു വെച്ച് ഒരല്പം വെയിറ്റ് കൂട്ടി പറഞ്ഞേക്കാം,
മനു: ഞാനിവിടെ സൌദിയില്‍ (റിയാദില്‍) ഒരു കമ്പനി മാനേജരായി വര്‍ക്ക്‌ ചെയ്യുന്നു.
ഫറ: ഗ്രേറ്റ് , താങ്കള്‍ കല്യാണം കഴിച്ചതാണോ?
വീണ്ടും ഒരു ലഡ്ഡു പൊട്ടി,
മനു: ഹേ, അതിനുള്ള സമയമായില്ല.
ഫറ: ഇരുപത്തേഴു വയസ്സായില്ലേ? സമയമയീന്നു എനിക്ക് തോന്നുന്നു.
മാനു: ഉമ്മ നിര്‍ബന്ധിക്കുന്നു, നല്ല ഒരു പെണ്ണിനെ അവര്‍ കണ്ടെത്തട്ടെ...
ഫറ: നല്ല പെണ്നന്നാല്‍?
മാനു: തന്റെ പ്രൊഫൈല്‍ പിക്ച്ചറില്‍ കാണുന്നുണ്ടല്ലോ, അതുപോലെ ഒരാളെ..
ഫറ: ആഹ,,ആള് കൊള്ളാലോ? അപ്പോള്‍ എന്നെത്തന്നെ കെട്ടിയാല്‍ പോരെ?
ഒരു നിമിഷം മാനു ഹര്‍ഷ പുളകിതനായി, തന്റെ ഭാര്യയേയും കുട്ടികളെയും വിസ്മരിച്ചു, നെഞ്ചിലൊരു തരിപ്പ്. അപ്പോള്‍ സുഹൃത്തിന്റെ ചോദ്യം വന്നു, ബീരാനിക്ക സമയം പന്ത്രണ്ടായി ആഹാരം കഴിക്കേണ്ടെ? ഹോ ആഹാരം, വിശപ്പിനെ കുറിച്ച് പുള്ളിക്കാരന്‍ അപ്പോഴാണ്‌ ചിന്ദിച്ചത്, പക്ഷെ കഴിക്കാന്‍ ഒരു മൂഡില്ല. വേണ്ട മോനെ നമ്മള് വൈകിട്ട് ആറു മണിക്കാട കഴിച്ചെ, നീ കഴിച്ചു കിടന്നോ...
ബീരാനിക്ക വീണ്ടും ചാറ്റ് തുടര്‍ന്നു.
ഫറ: നേരം ഒരുപാടായി ഉമ്മ എപ്പോള്‍ എന്നെ കണ്ടാല്‍ കൊല്ലും, മാത്രമല്ല എന്റെ ഒരു കസ്സിന്‍ ബ്രദര്‍ ഈ സൈറ്റില്‍ ഉണ്ട്, അവന്‍ കണ്ടാല്‍ പ്രശ്നമ ഞാന്‍ പോകുന്നു... ഗുഡ് നൈറ്റ് സ്വീറ്റ് ഡ്രീംസ്‌ ,, ആശംസകള്‍ പ്രവഹിച്ചു.
മാനു: ഓക്കേ ഓക്കേ , നീ ഉറങ്ങിക്കോ, തിരിച്ചും ആശംസകളുടെ പ്രവാഹം.
കുറച്ചു നേരം തന്റെ ചാറ്റ് ഹിസ്റ്ററി വായിച്ചു നോക്കിയാ ശേഷം ബീരാനിക്ക കിടക്കാന്‍ തീരുമാനിച്ചു. റൂമിലാകെ ഒന്ന് കണ്ണോടിച്ചു എല്ലാവരും ഉറങ്ങി തുടങ്ങി, തന്റെ സുഹൃത്ത്‌ കരീം ലാപ്ടോപ് മടക്കുന്നു, അങ്ങനെ ബീരാനിക്കയും മടക്കി.
ബീരാനിക്ക കട്ടിലിന്മേല്‍ ഉറക്കത്തെ പ്രതീക്ഷിച്ചു കിടന്നു, ശോ, ഉറക്കം വരുന്നില്ല , മനസ്സ് മുഴുവന്‍ ചാറ്റ് റൂമിലെ പേജിലെ വാക്കുകളാണ്, എന്തോ ഓര്‍ത്തു ഒന്ന് ചിരിച്ചു, പിന്നീട് ചരിഞ്ഞു കിടന്നു. എപ്പോഴോ ഉറങ്ങി......
പിറ്റേന്ന് വൈകുന്നേരം പതിവിലും നേരത്തെ ഏഴു മണിക്ക് തന്നെ ബീരാനിക്ക ലാപ്‌ ഓണാക്കി. നേരെ തന്നെ ചാറ്റ് റൂമിലെത്തി, റൂമിലെ മറ്റു അംഗങ്ങള്‍ ടി വി കാണുന്നു. ഫറ പതിവ് പോലെ ഓണ്‍ലൈനില്‍ ഉണ്ട്. ഒന്നും നോക്കിയില്ല പുള്ളിക്കാരന്‍ നേരെ ഫറയുടെ പ്രൈവറ്റ് പിടിച്ചു. അപ്പോള്‍ ടി വി യില്‍ ഒരു പരസ്യത്തിന്റെ രണ്ടു വരികള്‍ ബീരാനിക്ക കേട്ടു..'' വീട്ടില്‍ സ്വര്‍ണം വെച്ചിട്ടെന്തിനു..''
ബീരാനിക്ക്ക അറിയാതെ അപ്പോള്‍ തന്റെ ഭാര്യയെ ഓര്‍ത്തു പോയി. മനസ്സില്‍ ലഡ്ഡു പൊട്ടിച്ചു കൊണ്ട് വീണ്ടും ബ്ലിങ്കിംഗ്.കുശലാന്വേഷണങ്ങളും, വിശേഷങ്ങളും പതിവുപോലെ കൈമാറി. ചോദ്യങ്ങളുടെ സ്റ്റോക്ക്‌ തീര്‍ന്നു കൊണ്ടിരുന്നു ബീരനിക്കക്ക്.
മാനു: ഇഷ്ടപ്പെട്ട പാട്ട് ഏതാണ്
ഫറ: എനിക്കിഷ്ടപ്പെട്ട പാട്ട് .......''അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍ നിന്റെ ''.............
ബീരനിക്കയുടെ മനസ്സില്‍ ലഡ്ഡു മാലപ്പടക്കം പോലെ പൊട്ടി....
ഫറ: നിനക്കിഷ്ടപ്പെട്ട പാട്ട് ഏതാണ്?
മാനു:'' എത്രയോ ജന്മമായി നിന്നെ ഞാന്‍ തേടുന്നു,,,,,,,''
ഫറ: എനിക്കും അതിഷ്ടാ, നമ്മുടെ ഇഷ്ടങ്ങള്‍ ഒരേപോലെ അല്ലേടാ ?
ബീരാനിക്ക ആകെ തളരിതനായി. അങ്ങനെ ദിവസങ്ങള്‍ കൊഴിഞ്ഞു കൊണ്ടിരുന്നു , അവരുടെ സംഭാഷണം തുടര്‍ന്നു കൊണ്ടും ഇരുന്നു. ബീരാനിക്കയുടെ കമന്റ്സ് ഒന്നും ബ്ലോഗില്‍ കാണാതായി, ഒന്നിന് സമയം തികയുന്നില്ല്ല. ബീരാനിക്ക വെളുക്കുവാനുള്ള ക്രീമുകള്‍ പുരട്ടി തുടങ്ങി.അങ്ങിങ്ങ് നര വന്ന മുടി കറുപ്പിച്ചു. അപ്പോള്‍ സുഹൃത്തുക്കളുടെ വക കമന്റ്‌ , എന്താ , ബീരാനിക്ക ഇപ്പോള്‍ പ്രായം ഒരുപാട് കുറഞ്ഞപോലെ തോന്നുന്നുവല്ലോ? ബീരാനിക്ക അവന്മാരെ നോക്കി എങ്ങനെ പറഞ്ഞു '' അല്ലങ്കില്‍ തന്നെ നമ്മക്ക് വലിയ പ്രായം ഇല്ലല്ലോ , മനസ് ഇപ്പോഴും ചെറുപ്പമാട മക്കളെ.'' ഉം , ഉം, സമ്മതിച്ചു നിങ്ങള് തന്നെ താരം ബീരാനിക്ക, അവര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
ദിവസങ്ങള്‍ക്കുള്ളില്‍ ഫറായും, മാനുവും പ്രണയ ബദ്ദരായി.
മാനു: ഫറ,എനിക്ക് നിന്റെ ശബ്ദം കേള്‍ക്കാന്‍ കൊതിയാവുന്നു, ജിമെയില്‍ ഐ ഡി തരുമോ? ജി ടാല്കി വരാം. അല്ലെങ്കില്‍ ഫോണ്‍ നംബരായാലും മതി.
ഫറ; അയ്യോ അതുവേണ്ട, ഞാന്‍ ഡെസ്ക്ടോപ ഉപയോഗിക്കുന്നേ , ഇപ്പോഴും അടുത്ത് ആള് കാണും, പിന്നെ ഫോണ്‍ ഇല്ലെട എനിക്ക്, ഉമ്മയുടെ കൈലാണ് ഉള്ളത്.
മാനു നിരാശനായി...
മാനു: ഫേസ് ബുക്കില്‍ അക്കൗണ്ട്‌ ഇല്ലെ?
ഫറ: ഉണ്ടല്ലോ, പക്ഷെ അതില്‍ മുഴുവന്‍ എന്റെ സ്വന്തക്കാരും കൂടെ പടിക്കുന്നവരുമാ, നമുക്കിങ്ങനെ തുടരാം, അതുപോരെ , എല്ലാം ശരിയാകും സമയമാകട്ടെ.
നിരാശ മനുവിന്റെ മനസ്സിനെ വിഷമിപ്പിച്ചെങ്കിലും തന്റെ കാമുകിയുടെ വാക്കുകള്‍ക്കു വിലകല്‍പ്പിച്ചു സമ്മതം മൂളി.
ദിവസങ്ങളും, ആഴ്ചകളും , മാസങ്ങളും കലണ്ടറിന്റെ താളുകള്‍ കുറച്ചുകൊണ്ട് വന്നപ്പോള്‍, മാനു, ഫറ പ്രണയജോടികളുടെ മനസ്സുകള്‍ തമ്മിലുള്ള അകലം തീരെ ഇല്ലാണ്ടായി. മാനു തന്റെ കുടുംബത്തെ ചെറുതായെങ്കിലും മറന്നു തുടങ്ങി. ദിവസവും വീട്ടില്‍ വിളിച്ചുകൊണ്ടിരുന്ന മാനു ആഴ്ച്ചയിലോരിക്കലായ് ചുരുക്കി. മുഖത്ത് എപ്പോഴും പുഞ്ചിരി മാത്രം, എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്നു( തന്റെ ഭാര്യയോടോഴികെ). ഒരു ഇരുപതുകാരന്റെ എല്ലാ ഉത്സാഹവും ബീരാനിക്കയില്‍ പ്രകടമായി. ഇയാളുടെ ഈ മാറ്റത്തില്‍ കൂടെയുള്ളവര്‍ ആശ്ചര്യം പൂണ്ടു.
ഇപ്പോഴും പതിവുപോലെ ബീരാനിക്കയുടെ ചാറ്റിംഗ് തുടര്‍ന്നു കൊണ്ടിരുന്നു.
മനു: ഫറ.... എനിക്ക് നിന്നെ കാണാന്‍ കൊതിയാവുന്നെടോ ,എപ്പോഴാണ് ഒന്ന് കാണാന്‍ കഴിയുക.
ഫറ: എനിക്കും അതെ ഫീലിംഗ് തന്നാടാ, എല്ലാം ശരിയാകും സമയമാകട്ടെ..
മാനു: ആ സമയം പെട്ടെന്ന് എങ്ങു എത്തിയിരുന്നെങ്കില്‍ അല്ലെ ഡിയര്‍......
ഫറ: ഒരു മിനിട്ട് , എനിക്കൊരു കാള്‍, പോവല്ലേ ഞാനിപ്പോള്‍ വരാം ഓക്കേ .....
മനു: ഓക്കേ
ഒരു മൂളിപ്പാട്ട് പാടി ബീരാനിക്ക വെറുതെ മുറിയിലൊക്കെ ഒന്ന് കണ്ണോടിച്ചു.. എല്ലാരും ഉറങ്ങാന്‍ തുടങ്ങിയിരിക്കുന്നു...കരീം മൊബൈലും എടുത്തു പുറത്തേക്കു പോകുന്നു.ബീരാനിക്ക തന്റെ കാമുകിയുടെ വരവിനായി അക്ഷമനായി കാത്തിരുന്നു. അവളിപ്പോഴും ഓണ്‍ലൈനില്‍ തന്നെയുണ്ട്‌.
ബീരാനിക്കാക്ക് വെള്ളം കുടിക്കാന്‍ തോന്നിയപ്പോള്‍ തന്റെ ഡബിള്‍ ഡെക്കര്‍ ബെഡ്ഡില്‍ നിന്നും താഴേക്കിറങ്ങി. താഴെ കരീമിന്റെ ബെഡ്. ഇറങ്ങി വന്നപ്പോള്‍ വെറുതെ കരീമിന്റെ ലാപ്ടോപിന്റെ സ്ക്രീനിലേക്ക് ബീരാനിക്ക ഒന്ന് നോക്കി. താന്‍ ചാറ്റ് ചെയ്തുകൊണ്ടിരുന്ന അതെ സൈറ്റ്. അപ്പോള്‍ ചാറ്റ് റൂമിലേക്ക്‌ കണ്ണോടിച്ച ബീരാനിക്ക ഞെട്ടിപ്പോയി, മാനുവും, ഫറായും.ചുറ്റിക തലയില്‍ വീണ ജഗതിയെ പോലെ ബീരാനിക്ക ഒന്ന് കറങ്ങി, പിന്നീട് ബാലന്‍സ് ചെയ്തു നിന്നു.
             അന്ന് ഞെട്ടിയ ബീരാനിക്കാക്ക് സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റ് എന്ന് കേട്ടാല്‍ ഇപ്പോള്‍ പടിയാ. ഇപ്പോള്‍ ബീരാനിക്ക നല്ലൊരു കുടുംബാനാധനാണ്. ഭാര്യയെ പതിവുപോലെ എന്നും വിളിക്കുന്നു. ഫറ സമ്മാനിച്ച സ്വഭാവ മാറ്റങ്ങള്‍ നിലനിര്‍ത്തി പോകുന്നു, കരീമിനെ കാണുമ്പോള്‍ ബീരനിക്കക്കു ഉണ്ടാകുന്ന ചമ്മല്‍ ഇവടെ വിവരിച്ചാല്‍ തീരില്ല. കരീമിന് അറിയില്ലല്ലോ മാനു തനാനെന്നുള്ള കാര്യം.
തനിക്കന്നു ആ ഐഡിയ തോന്നിയ നിമിഷത്തെ ശപിച്ചുകൊണ്ട് എല്ലാം മറക്കാന്‍ ശ്രമിക്കുമ്പോള്‍, ടി വി യില്‍ വീണ്ടു ആ പരസ്യം ''വീട്ടില്‍ സ്വര്‍ണം വെച്ചിട്ടെന്തിനു............'' ദേഷ്യം വന്ന ബീരാനിക്ക ചാനെല്‍ മാറ്റി . അപ്പോള്‍ അടുത്ത പരസ്യം ആന്‍ ഐഡിയ കാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ് .........

ദൈവം തോറ്റുപോയ നിമിഷം!!!!!!!!!!!!!

ഇന്ന് ഡിസംബര്‍ 31 നാളെ പുതുവര്‍ഷം. ജനുവരി ഒന്നിന് എന്നെ സംബന്ധിച്ച് വേറെ ഒരു പ്രത്യേകത എന്തെന്നാല്‍ എന്റെ ജന്മ ദിനവും അന്ന് തന്നെയാണ്. അതെ നാളെ എനിക്ക് 30 വയസു തികയുന്നു.

ഇന്ന് വെള്ളിയാഴ്ച ആയതിനാല്‍ ഓഫീസിനു അവധിയാണ്, നാളെയും അവധി നേരം പുലര്‍ന്നു കണ്ണ് തുറന്നിട്ടും എഴുന്നേല്‍ക്കാന്‍ തോന്നിയില്ല. ചുമ്മാ പുതച്ചു മൂടി കിടന്നപ്പോള്‍ മനസ്സ് ഭൂതകാലങ്ങളിലേക്ക് സഞ്ചരിച്ചു. മനോഹരമായ ബാല്യ കാലത്തെ കുറിച്ച് ചിന്തിച്ചപ്പോള്‍ അറിയാതെ മനസ്സില്‍ സന്തോഷത്തിന്റെ പൂക്കള്‍ വിരിഞ്ഞു. പിന്നെ കൌമാരം ... മനസ്സില്‍ നാമ്പിട്ട ആദ്യാനുരാഗം,, ആ ചിന്ത എന്നെ വീണ്ടും ഒരു കാമുകനാക്കി. ഞാനോര്‍ക്കുകയായിരുന്നു 10 c യില്‍ പഠിച്ചിരുന്ന രജനിയോട്‌ എനിക്കെന്തെന്നില്ലാത്ത പ്രണയം, പക്ഷെ അന്നെന്റെ മനസ്സ് നിഷ്കളങ്കമായിരുന്നു. നല്ല ഭംഗിയുള്ള ഉണ്ട കണ്ണുകളായിരുന്നു അവളുടേത്‌ . ഇട തൂര്‍ന്ന രോമാരാജികലായിരുന്നു അവളുടെ ഇമകള്‍ക്ക്. വാലിട്ടു കണ്ണെഴുതി ചുവന്ന പൊട്ടു കുത്തിയ അവളോട്‌ എനികെന്തോ ഒരുപാടു ആകര്‍ഷണം തോന്നി. ഇന്റെര്‍വല്‍ സമയത്ത് അവളെ കാണാന്‍ പോകുന്നതും , അവള്‍ എന്നെ ഒന്ന് നോക്കുമ്പോള്‍ അറിയാതെ എന്റെ മനസിലൂടെ അന്ന് പാഞ്ഞിരുന്ന മിന്നലൊളി പോലൊരു നീറ്റലും എന്നെ അപ്പോള്‍ പുളകം കൊള്ളിച്ചു. അവള്‍ക്കു നല്‍കാന്‍ ഞാന്‍ എഴുതിയ പ്രണയ ലേഖനം 5 ദിവസം പോക്കെറ്റില്‍ സൂക്ഷിച്ചു അത് ആരും കാണാതിരിക്കാന്‍ ഞാന്‍ ഒരുപാടു കഷ്ടപ്പെട്ടു .. ഹോ ! ആ ലെറ്റര്‍ സൂക്ഷിച്ചിരുന്ന സമയത്ത് ഞാന്‍ അനുഭാവിച്ചിരുന്ന്ന ടെന്‍ഷന്‍ .......!!! പിന്നീട് എന്തക്കയോ സാഹസികതള്‍ക്കൊടുവില്‍ അവളുടെ കൈവശം ലെറ്റര്‍ എത്തിച്ചേര്‍ന്നു .... ആരോടും കാണിക്കരുതെന്ന് പ്രത്യേകം ഞാന്‍ എഴുതിയിരുന്നു , എന്നിട്ട് ഒരു ലവ് ചിഹ്നം വരയ്ക്കുകയും നടുവില്‍ ഒരു അമ്പിന്റെ പടം .... അതിനു മുകളിലും താഴെയുമായി എന്റെയും അവള്ടെയും പേരിന്റെ ആദ്യ അക്ഷരങ്ങള്‍ ..

എന്നാല്‍ ലെറ്റര്‍ കിട്ടിയ പാടെ അവള്‍ എല്ലാ കൂട്ടുകാരികളെയും കാണിക്കുകയും , അവരെല്ലാം ഒരുമിച്ചിരുന്നു വായിച്ചു പൊട്ടിച്ചിരിച്ചു. അവരെല്ലാം എന്നെ കാണുമ്പോള്‍ കളിയാക്കി ചിരിക്കാന്‍ തുടങ്ങി. അതി തീവ്ര പ്രണയം രണ്ടു ദിവസം കൊണ്ട് എന്റെ മനസ്സില്‍ നിന്നും മാഞ്ഞു പോയി.

പിന്നെ ഞാന്‍ കോളേജില്‍ ചേര്‍ന്നപ്പോഴും അങ്ങനെയൊക്കെ തന്നെ ആയിരുന്നു.കാമ്പസിലെ രാഷ്ട്രീയവും പ്രണയുവുമൊക്കെ തീവ്രമായി മുന്നെരുന്നതോടൊപ്പം.. ഒരു സൈഡ് ബിസ്സ്നിസ്സായി പഠനവും മുന്നോട്ടു കൊണ്ട് പോയി.

ബിരുദം പൂര്‍ത്തിയാകിയതും എന്റെ വിദ്യാഭ്യാസവും അവസാനിച്ചു. പഠിക്കുവാനുള്ള സാഹചര്യം വളരെ കുറവ് , മാത്രമല്ല താല്‍പ്പര്യം അതിലേറെ കുറവു.
പിന്നീട് രണ്ടു വര്ഷം വായി നോക്കി നടന്നു. എന്റെ വായി നോട്ടത്തിന്റെ തീവ്രത അച്ഛന് തലവേദനയായി തുടങ്ങി.

ഞാനും എന്റെ കൂടുകാരും കമ്മന്റ് പറയുമ്പോള്‍ തലകുമ്പിട്ടു ഒരു കള്ള ചിരിയോടെ , അതിലെ നര്‍മ്മം ആസ്വദിച്ചു പോയിരുന്ന ദുഷ്ടയായ പെണ്‍കൊടികള്‍ അതെല്ലാം അവരുടെ വീട്ടിലും അറിയിച്ചിരുന്നു. ഞങ്ങള്‍ സങ്കല്‍പ്പിച്ചിരുന്ന ഭാവിയിലെ അമ്മായി അപ്പന്‍മാര്‍ അഥവാ അവരുടെ താതന്മാര്‍ ഞങ്ങളുടെ അച്ചന്മാരെയും വിവരം അറിയിച്ചു.

അച്ഛന്‍ ഞാന്‍ കാരണം എന്നും വികസ് പുരട്ടാന്‍ തുടങ്ങി, കാരണം പുള്ളിക്ക് ഞാന്‍ അത്ര തലവേദന ഉണ്ടാക്കി.
ഒടുവില്‍ ആരുടെയൊക്കെയോ കാലു പിടിച്ചു എന്നെ ഗള്‍ഫില്‍ എത്തിച്ചു.

അതോടെ ഞാന്‍ മാറി. ശരിക്കും ജീവിതം എന്തെന്നറിഞ്ഞു, ഞാന്‍ പ്രവേശിച്ച ജോലിയില്‍ നിന്നും എന്റെ കഠിനാധ്വാനവും , നല്ല പെരുമാറ്റവും മൂലം പതിയെ പതിയെ മുന്നേറാന്‍ തുടങ്ങി. ചുറ്റുപാടും കാണുന്ന സാഹചര്യവും , ഇടപെട്ട പല ദേശങ്ങളില്‍പ്പെട്ട ആള്‍ക്കാരും , അറിയാത്ത ഭാഷ പഠിക്കുവാനും, ജീവിതം ഹോമിച്ചു തന്നെ അഭയം പ്രാപിച്ചു കഴിയുന്ന കുടുംബത്തിന്റെ സുഖം മാത്രം നോക്കുന്നവരില്‍ നിന്നും ഒരു ജന്മത്തിന്റെ അര്‍ഥം എന്തോന്നൊക്കെ മനസ്സിലാക്കി.

ഒരുപാട് പക്വത എത്തുന്നതിനു മുന്‍പുതന്നെ, കല്യാണം നടന്നു. മനസ്സില്‍ പൂര്‍ത്തിയാക്കാന്‍ ഇതുവരെ അവസരം കിട്ടാതിരുന്ന പ്രണയം ഞാനവള്‍ക്ക് വാരി കോരി കൊടുത്തു. അതിന്റെ ഇരട്ടി മധുരത്തോടെ അവള്‍ തിരികെ സ്നേഹം തന്നു. എന്റെ ഭാര്യ സുന്ദരിയാണ് അവള്‍ടെ മുഖത്ത് വെറുതെ നോകിയിരിക്കുമ്പോള്‍ ഞാന്‍ അറിയാതെ കവിത ചൊല്ലിപോകും. ഞങ്ങള്‍ കൂട്ടുകാരെ പോലെയാണ്, കൊരങ്ങ, കൊരങ്ങീ എന്നൊക്കെ വിളിച്ചു ചുമ്മാ പരസ്പരം കുട്ടികളെ പോലെ അടികൂടും, ഹോ! എന്ത് രസമായിരുന്നു ആ കാലഘട്ടം. ഇവിടെ ഒറ്റയ്കിരിക്കുമ്പോള്‍ ആ നിമിഷങ്ങളെ കുറിച്ച് ഓര്‍ത്താല്‍ അറിയാതെ കണ്ണ് നിറയും. അങ്ങനെ ആറുമാസം ഞാന്‍ അവളോടൊപ്പം ജീവിച്ചു വീണ്ടും ഗള്‍ഫിലേക്ക്. ആ സമയം എന്റെ വീട്ടിലേക്കുള്ള പുതിയ അതിഥിക്ക് അവളുടെ വയറ്റില്‍ നാല് മാസം പ്രായം.

കല്യാണം കഴിഞ്ഞു ഗള്‍ഫില്‍ എത്തിയ ഞാന്‍ ജോലിക്കൊന്നും പോകാന്‍ താല്പര്യം കാട്ടിയില്ല ..... ഭാര്യെ വിളിക്കും ഫോണിലൂടെ ഞങ്ങള്‍ മനസ്സ് തുറന്നു പൊട്ടിക്കരയും.

മാസങ്ങള്‍ നീങ്ങി ഞാന്‍ ഒരച്ചനായി ,,,,, ഹോ! സ്വന്തമായി എന്റെ തോളില്‍ തട്ടി ഞാനൊന്ന് അഭിനന്ദിച്ചു എന്നെ തന്നെ.... കണ്ണാടിയുടെ മുന്നില്‍ നിന്ന് സ്വയം ചിരിച്ചു. ഈ കാലഘട്ടത്തില്‍ 26 വയസ്സുള്ള ഒരച്ചന്‍ എനിക്ക് ചിരി വീണ്ടും വന്നു. ഒപ്പം ദൈവത്തോട് നന്ദിയും പറഞ്ഞു.

അടുത്ത ലീവിന് മോളെ കാണാന്‍ ഞാന്‍ നാട്ടില്‍ എത്തി. 3 മാസം അവധി .... മോള്‍ക്ക്‌ ഒന്നര വയസ് പ്രായം എന്തൊരു കുസൃതി കുടുക്ക , കണ്ടു കൊതി തീര്‍ന്ന്നില്ല .... മൂന്നാം മാസം അവള്‍ ഉറങ്ങി കിടക്കുന്ന നേരം അവധി പൂര്‍ത്തിയാക്കി വിങ്ങുന്ന നെഞ്ചുമായി വീണ്ടും ഗള്‍ഫിലേക്ക്. അപ്പോള്‍ എന്റെ മോള്‍ടെ അനിയന് ഭാര്യയുടെ വയറ്റില്‍ രണ്ടു മാസം പ്രായം .... മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്റെ പോന്നു ഭാര്യ ഒരു ചുന്തരകുട്ടന് ജന്മം നല്‍കി.

ഞാനും ഭാര്യയും ഉള്‍പ്പെടെ വീട്ടില്‍ എല്ലാപേരും ഒരുപാട് സന്തോഷിക്കുന്നു. രണ്ടു ഓമന മക്കള്‍. ദൈവക്രിപയില്‍ മനം നിറഞ്ഞ ഞാന്‍ അദ്ദേഹത്തോട് ആത്മാര്‍ത്ഥ ക്രിതഞ്ഞത രേഖപ്പെടുത്തി. ഈ 30 വയസിനിടയില്‍ എനിക്കുണ്ടായ മധുര സ്മരണകള്‍ അയവിറക്കി കിടക്കുമ്പോള്‍ , മനസ്സില്‍ തലകുമ്പിട്ട പൈശാചിക ചിന്തകളും സ്മരണയില്‍ തെളിഞ്ഞു.

ഈ ഏകാന്ത ജീവിതത്തില്‍ എനിക്ക് ആശ്രയം ഇന്റര്‍നെറ്റ്‌ ആയിരുന്നു. ഏതോ ഒരു സൈറ്റില്‍ നിന്നും ഞാന്‍ ഒരു പെണ്‍കുട്ടിയെ പരിചയപ്പെട്ടു , എന്റെ പെരുമാറ്റവും ,സത്യസന്തതയും ,അവള്‍ക്കു ഒര്പാടു ഇഷ്ടമായി, പാവം കുട്ടി അവള്‍ക്കില്ലാതെ പോയ ഒരു ഏട്ടനായി എന്നെ കാണുവാനയിരിക്കാം അവള്‍ ശ്രമിച്ചത്.

പക്ഷെ മനുഷ്യ സാഹചമായ മനസ്സിന്റെ വ്യകൃതം അവളെ അങ്ങനെ കാണാന്‍ എന്നെ അനുവദിച്ചില്ല, അതവള്‍ മനസ്സിലാക്കുകയും എന്നെ ഉപദേശിക്കുകയും ചെയ്തിരുന്നു , ആദ്യമേ തന്നെ എന്നോട് തോന്നിയ ഒരിഷ്ടമായിരിക്കാം അവളെ ഒരുപാടു ദ്രോഹിച്ചിട്ടും അവള്‍ എന്നെ വെറുത്തില്ല. ഒരുപാട് പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചിരുന്ന അവള്‍ക്കു എന്റെ ചില സ്വാന്തനങ്ങള്‍ ഒരു ആശ്വാസമായിരുന്നു.

അവള്‍ മനസ്സില്‍ ഒരു ഏട്ടനായി കണ്ടപ്പോള്‍ എന്റെ വൃത്തി ഹീനമായ മനസ്സ് ഒരിക്കലും ചിന്തിക്കാന്‍ പാടില്ലാത്ത രീതിയില്‍ സഞ്ചരിച്ചു. എനിക്കറിയാമായിരുന്നു ഞാന്‍ ചെയ്യുന്നതെല്ലാം തെറ്റാണെന്ന്. പിന്നീടും അകാരണമായി ഞാന്‍ അവളെ വേദനിപ്പിച്ചു. അന്നേരം ഒരു പിടി ശാപ വാക്കുകള്‍ എന്നില്‍ ചൊരിഞ്ഞു അവള്‍ എങ്ങോ പോയി ,,, ആകാശ താമര പോലെ....

ആ അകല്‍ച്ച എന്നെ പഴയ നന്മയിലേക്ക് വീണ്ടും കൈപിടിച്ച് കൊണ്ട് പോവുകയാണ്. ഒരു പക്ഷെ ദൂരെ എവിടെയോ ഇരുന്നു ആ പെണ്‍കുട്ടി എന്റെ മാറ്റം കണ്ടു സന്തോഷിക്കുന്നുണ്ടാകം ........ എന്നെ ശപിചെങ്കിലും അവളുടെ മനസ്സിലെ നന്മകള്‍ അതെല്ലാം തിരിച്ചെടുത്തു എന്ന് കരുതി ഞാന്‍ ആശ്വസിക്കുന്നു.

30 വര്ഷം പൂര്‍ത്തിയാക്കിയ എന്റെ ശരീരവും, അതില്‍ കുടിയിരിക്കുന്ന നന്മയുടെയും തിന്മയുടെയും ആവാസ കേന്ദ്രമായ മനസ്സുമായി ഞാന്‍ എഴുന്നേറ്റു.

എല്ലാ വര്‍ഷത്തെയും പോലെ അന്നും മനസ്സില്‍ കുറെ പ്രതിഞ്ഞയെടുത്തു , നാളെ മുതല്‍ സിഗരറ്റ് വലിക്കില്ല, ബീയര്‍ കുടിക്കില്ല , ആവശ്യമില്ലാതെ ചാറ്റ് ചെയ്യുകയില്ല, ആരെയും വേദനിപ്പിക്കില്ല എന്നൊക്കെ......

രണ്ടു ദിവസത്തെ അവധി എന്തായാലും ദുബായില്‍ പഴയ കൂട്ടുകാരോടൊപ്പം അടിച്ചു പൊളിക്കാന്‍ തീരുമാനിച്ചു. അബുധാബിയില്‍ നിന്നും എന്റെ tayota yaris കാറില്‍ ദുബായിലേക്ക് പുറപ്പെട്ടു.

എന്റെ ജീവിതത്തിലെ അവസാനത്തെ ബീയറടി എന്ന പ്രതിന്ജയോടെ നാലു കുപ്പി അകത്താക്കി , ഒപ്പം എന്റെ കൂട്ടുകാരും, ഞങ്ങള്‍ സന്തോഷത്തോടെ പുതു വര്‍ഷത്തെ വരവേറ്റു . നാട്ടില്‍ കുടുംബത്തെയും കൂട്ടുകാരെയുമൊക്കെ വിളിച്ചു ആശംസകള്‍ അറിയിച്ചു. inbox ല്‍ അടിഞ്ഞു കൂടിയ ന്യൂ ഇയര്‍ , birthday wishes എല്ലാം വായിച്ചു പൂര്‍ത്തിയാക്കാന്‍ നേരം കിട്ടിയില്ല. രണ്ടു മണിക്ക് ശേഷം അറിയാതെ ഉറക്കം വന്നു.

പിറ്റേന്ന് നേരം പുലര്‍ന്നു , ഇന്നെന്റെ പ്രായം മുപ്പതു വയസും ഒരു ദിവസവും. എന്തായാലും ഇത്തവണ എടുത്ത പ്രതിന്ജ നിറവേറ്റുക തന്നെ ചെയണം. ദൈവമേ! എനിക്കതിനുള്ള അവസരം നീ തന്നെ ഒരുക്കി തരണമേ ............... !!!!!!!! ഞാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിച്ചു.

ശനിയാഴ്ച രാത്രി 12 മണിക്ക് ശേഷം ഞാന്‍ അബുധാബിയിലേക്ക് തിരിച്ചു. എന്നും രാജ്യത്തെ നിയമങ്ങള്‍ക്കു മുന്‍ഗണന കൊടുത്താണ് വണ്ടിയോടിച്ചിരുന്നത്, തിരക്കുള്ള റോഡില്‍ നിന്നും വണ്ടി ഷേക്ക്‌ ഷയിദ് റോഡിലേക്ക് പ്രവേശിച്ചു. മൂന്നാം ട്രാക്കിലൂടെ 120 km സ്പീഡില്‍ ഞാന്‍ വണ്ടിയോടിച്ചു. അപ്പോള്‍ വീട്ടിലേക്കൊന്നു വിളിക്കാന്‍ തോന്നി, ഈയര്‍ ഫോണ്‍ ഫിറ്റ്‌ ചെയ്തു നല്ല ഉറക്കത്തിലായിരുന്ന ഭാര്യയെ വിളിച്ചു സംസാരിക്കാന്‍ തുടങ്ങി.

റോഡില്‍ അങ്ങിങ്ങായി മൂടല്‍ മഞ്ഞു കണ്ടു തുടങ്ങി....... കുറച്ചു ദൂരം കഴിയുമ്പോള്‍ വീണ്ടും തെളിഞ്ഞ അന്തരീക്ഷം , കാറില്‍ ശബ്ദം കുറച്ചു വച്ചിരുന്ന fm ല്‍ നിന്നും ഒരു സുന്ദര പ്രണയ ഗാനം കേട്ടപ്പോള്‍ ഞാനത് ഫോണിലൂടെ ഭാര്യയെ കേള്‍പ്പിച്ചു.

അങ്ങനെ വണ്ടി മുന്നോട്ടു പോകവേ ശക്തമായ മൂടല്‍ മഞ്ഞുള്ള ഒരു പ്രദേശത്ത് എത്തിയതും വിസിബിലിറ്റി ഒട്ടും ഇല്ലാതായി. ഞാന്‍ പെട്ടെന്ന് ഫോണ്‍ കട്ട്‌ ചെയ്തു , സ്പീഡ് കുറച്ചാല്‍ പുറകില്‍ വരുന്ന വണ്ടി ഇടിക്കും. ട്രാക്ക് change ചെയ്യാനും മാര്‍ഗമില്ല ഞാനാകെ ആശയകുഴപ്പത്തിലായി , ഭയന്ന് തുടങ്ങിയിരുന്നു ഞാന്‍ , അതാ തൊട്ടു മുന്നില്‍ ഒരു വണ്ടി ഡബിള്‍ ഇന്ടികെടര്‍ ഇട്ടു നിര്‍ത്തിയിരിക്കുന്നു,,, ഞാന്‍ ബ്രേക്കില്‍ ആഞ്ഞു ചവിട്ടി .... മുന്നിലെ വണ്ടിക്കു തൊട്ടു തൊട്ടില്ല എന്ന രീതിയില്‍ എന്റെ വണ്ടി നിന്നു. ഏകദേശം ഒരു 10 സെക്കന്റ്‌ സമയം , എന്റെ ബോധം പകുതി പോയിരുന്നു , സടീയരിങ്ങില്‍ തല ചായിച്ചു ഒന്ന് കിതച്ചു... പെട്ടെന്ന് പുറകില്‍ വന്ന പ്രാടോ കാര്‍ എന്റെ കുഞ്ഞു യാരിസിനെ ഇടിച്ചു തെറിപ്പിച്ചു. എന്റെ വണ്ടി വട്ടം കറങ്ങി സ്പീഡ് ട്രാക്ക് കഴിഞ്ഞു റോഡിന്‍റെ മധ്യതിലുണ്ടായിരുന്ന ഇലക്ട്രിക്‌ ലൈറ്റിന്റെ പോസ്റ്റില്‍ ഇടിച്ചു നിന്നു. ഡ്രൈവര്‍ സൈടാണ് തൂണില്‍ ഇടിച്ചത്. വണ്ടി വട്ടം കറങ്ങുമ്പോള്‍ എനിക്ക് ബോധം ഉണ്ടായിരുന്നു. ആ നിമിഷങ്ങളില്‍ എന്നില്‍ നിന്നും വിട്ടു പോകാന്‍ പോകുന്ന പ്രാണനെ കുറിച്ചായിരുന്നു ചിന്തിച്ചത്. ഞാന്‍ കണ്ണ് ഇറുകെയടച്ചു. വണ്ടി ശതിയായി ഇടിച്ചു നിന്നതും പൊട്ടിയ ഗ്ലാസ്സിലൂടെ എന്റെ തല ആ പോസ്റ്റില്‍ ഒന്ന് തട്ടി. എന്റെ ബോധം നശിച്ചു.

മൂന്നു ദിവസം എനിക്കു ശരിക്ക് ബോധം ഇല്ലായിരുന്നു. ആ ദിവസങ്ങളിലെല്ലാം ഞാന്‍ ഒരുപാടു സ്വപ്‌നങ്ങള്‍ കണ്ടിരുന്നു. മൂന്നു ജന്മം ഞാന്‍ സ്വപ്നത്തിലൂടെ ജീവിച്ചു തീര്‍ത്തു. സുന്ദര സ്വപ്‌നങ്ങള്‍ കണ്ടു പൂര്‍ത്തിയാക്കുമ്പോള്‍ സന്തോഷം തോന്നിയിരുന്നു. കൂട്ടത്തില്‍ ദു:സ്വപ്‌നങ്ങള്‍ എന്നെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു.സാധാരണ ഉറങ്ങുമ്പോള്‍ ദു:സ്വപ്നങ്ങള്‍ അസഹാനീയമാകുമ്പോള്‍ എങ്ങനേലും കണ്ണ് തുറന്നു അതിന്റെ തീവ്രതയില്‍ നിന്നും രക്ഷപെടാമായിരുന്നു. എന്നാല്‍ ബോധം മറഞ്ഞ എന്നെ ഈ സ്വപ്‌നങ്ങള്‍ ഒരുപാടു കഷ്ടപ്പെടുത്തി.

മൂന്നാം ദിവസം ഞാന്‍ പതിയെ കണ്ണ് തുറന്നു. ഏതോ ഒരു വലിയ ആശുപത്രി, ഓര്‍മ്മ പതിയെ തിരിച്ചു ലഭിച്ചു കൊണ്ടിരുന്നു. അപ്പോള്‍ മനസ്സില്‍ ഞാന്‍ അവസാനം ഭാര്യെ കേള്‍പ്പിച്ച ആ ഗാനവും അതിനു ശേഷം ഉണ്ടായ അപകടവുമാണ്. എന്നെ നോക്കാന്‍ നിന്നത് ഗള്‍ഫിലുള്ള എന്റെ ഒരു അകന്ന ബന്ധുവായിരുന്നു. എനിക്കു അദ്ദേഹത്തോട് വീട്ടിലെ കാര്യങ്ങള്‍ ചോദികണമെന്നു തോന്നി, ഞാന്‍ നാവു അനക്കാന്‍ ശ്രമിച്ചു , കഴിയുന്നില്ല എന്റെ മനസ്സില്‍ ഒരു മിന്നല്‍ പാഞ്ഞു..... ഞാന്‍ ശരിക്കും ഭയന്നു, ഞാന്‍ എന്നെ തിരിച്ചറിഞ്ഞു, ഇനി ഒരിക്കലും എന്റെ ശരീരത്തിലെ ഒരു അവയവങ്ങളും ചലിക്കില്ല.... കണ്ണ് മാത്രം ചലിക്കുന്നു. എന്റെ നിസ്സഹായാവസ്ഥ കണ്ണ് നീരായി ഒലിച്ചിറങ്ങി തലയിണയില്‍ കളം വരച്ചു.


ശരീരത്തിന് വലിയ കേടുപാടുകള്‍ ഒന്നുമില്ല ഏകദേശം ഒരു മാസകാലം ഞാന്‍ ആ ആശുപത്രിയില്‍ കിടന്നു. ഗള്‍ഫിലുള്ള ചില ബന്ധുക്കളൊക്കെ എന്നെ സന്ദര്‍ശിച്ചു , ഒപ്പം സുഹൃത്തുക്കളും, ആര്‍ക്കും ഒന്നിനും സമയമില്ലാത്ത രാജ്യമാണ്. എന്നിട്ടും വിലപ്പെട്ട സമയം അവര്‍ എന്നെ സന്ദര്‍ശിച്ചല്ലോ,

ഒരു ബന്ധുവിനോപ്പം ഞാന്‍ നാട്ടിലേക്ക് , എയര്‍പോര്‍ട്ടില്‍ എന്നെ സ്വീകരിക്കാന്‍ കരഞ്ഞു തളര്‍ന്നു കണ്ണുനീര്‍ വറ്റിയ ഭാര്യയും , വീട്ടുകാരും , ഞാന്‍ കണ്ണ് ഇറുകെ അടച്ചു. അവരുടെ ദു:ഖം എനിക്കു കാണാന്‍ വയ്യ.

ഒരു ആംബുലന്‍സില്‍ നാട്ടിലെ ഒരു ഹോസ്പിറ്റലില്‍ എന്നെ എത്തിച്ചു.

അച്ഛനെയും അമ്മയെയും ഭാര്യയയൂം കുട്ടികളെയും ഒക്കെ നോക്കി ഒന്ന് ചിരിക്കുവാനും എനിക്കൊന്നും പറ്റിയില്ല എന്ന് പറഞ്ഞു ആശ്വസിപ്പിക്കുവാനും ആഗ്രഹമുണ്ടായിരുന്നു. അതിനു കഴിയാതെ വന്ന എനിക്കൊന്നു പൊട്ടി കരയാന്‍ തോന്നി, ഈശ്വരാ അതിനും കഴിയുന്നില്ല.... അപ്പോള്‍ എന്റെ കവിളില്‍ ചാല് തീര്‍ത്ത കണ്ണുനീരിനു ലോകത്തിലെ ഏറ്റവും വലിയ ദു:ഖത്തിന്റെ കഠിന ചൂടായിരുന്നു.

എന്നെ പരിശോധിച്ച docters ആക നിരാശരായി , അവര്‍ക്ക് ഇനി ഒന്നും ചെയ്യാന്‍ കഴിയില്ല ," ജീവിതത്തില്‍ അന്ന് സംഭവിച്ച പോലെ എന്തെങ്കിലും , ദുരന്തം , അല്ലെങ്കില്‍ മനസ്സിന് സഹിക്കാന്‍ കഴിയാത്ത എന്തെങ്കിലും സംഭവം അങ്ങനെ വല്ലതും കണ്മുന്നില്‍ കണ്ടാല്‍ ഒരു പക്ഷെ ചലന ശേഷി തിരികെ ലഭിക്കും, ഞങ്ങളാല്‍ ചെയ്യാന്‍ കഴിയുന്നതൊക്കെ ഇവിടെ തീര്‍ന്നു, ഇനിയെല്ലാം ദൈവത്തിന്റെ കയ്യിലാണ്, ഒപ്പം രോഗിക്കു ജീവിതത്തോടുള്ള ആഗ്രഹം, നിങ്ങളുടെ സംരക്ഷണം എല്ലാം ഒരു ഘടകമായിരിക്കും">>>>>>> പാവം എന്റെ ഭാര്യ കരച്ചില്‍ അടക്കി അതെല്ലാം കേട്ടു. എല്ലാപേരും പോയ സമയത്ത് അവള്‍ എന്റെ നെഞ്ചില്‍ വീണു പൊട്ടി കരഞ്ഞു..... ഒന്ന് ആശ്വസിപ്പിക്കാന്‍ കഴിയാത്ത എന്റെ ശാപം പിടിച്ച ജന്മം ഓര്‍ത്തു ഞാനും നിശബ്ദം കരഞ്ഞു.

വീട്ടില്‍ എനിക്കായി ഒരു വലിയ മുറി ഒരുക്കിയിട്ടുണ്ടായിരുന്നു. അവിടെ എല്ലാ സൌകര്യങ്ങളും ഉണ്ടായിരുന്നു. ആ മുറിയില്‍ പ്രവേശിച്ചതോടെ എന്റെ ഈ ജീവിതം തീര്‍ക്കുവാനുള്ള നാല് ഭിത്തിയിന്‍ മേല്‍ ഞാന്‍ സൂക്ഷിച്ചു നോക്കി,

ഒരു വലിയ tv ഭിത്തിമേല്‍ ഘടിപ്പിച്ചു, എല്ലാം തിരിച്ചറിയുന്ന ഞാന്‍ വാര്‍ത്തകളും സിനിമകളും ഒക്കെ കണ്ടു.....

പതിയെ പതിയെ എല്ലാപേരും സാധാരണ ജീവിതത്തിലേക്ക് കടന്നു, എന്റെ മനസ്സ് കാണാതെ പഠിച്ചിരുന്ന ഭാര്യ എന്റെ മനസ്സിലെ ഇഷ്ടങ്ങള്‍ അറിഞ്ഞു പെരുമാറി. ദിവസവും എന്റെ ശരീരം തുടച്ചു വൃത്തിയാക്കി , മുഖത്ത് ക്രീം ഒക്കെ പുരട്ടി നല്ലത് പോലെ സംരക്ഷിച്ചു. മക്കള്‍ എപ്പോഴും എനിക്ക് ചുറ്റും ഉണ്ടായിരുന്നു. പാവം ഭാര്യ ഒരു പ്രതിമയോടെന്ന പോലെ എന്നോട് സംസാരിക്കും , എന്റെ കണ്ണിന്റെ ചലനം മറുപടിയായി കണ്ടു അവള്‍ സന്തോഷിച്ചു. അച്ഛനും അമ്മയും അതിലേറെ ദു:ഖിതര്‍ , എല്ലാപേരുടെയും ദു:ഖത്തിനു എന്റെ ഈ ജന്മം തന്നയാണല്ലോ എന്നോര്‍ക്കുമ്പോള്‍ , എന്നോട് തന്നെ വെറുപ്പു തോന്നി. , പിന്നെ എന്നെ സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ സഹതാപവും അസഹനീയമായിരുന്നു.

എനിക്കു വേണ്ടി എല്ലാപേരും മനസുരുകി പ്രാര്‍ഥിച്ചു.

ഞാന്‍ എന്നെങ്കിലും പഴയ പോലെ തിരിച്ചു വരുമെന്ന് ഭാര്യ കരുതിയിരിക്കാം,അവള്‍ എനിക്കായി ജീവിതം മാറ്റിവെച്ചു സംരക്ഷിച്ചു. എനിക്കു അസ്സഹനീയ മായതോ, മനസ്സിനെ പിടിച്ചു കുലുക്കുന്നതോ ആയ ഒരു സംഭവങ്ങളും ഉണ്ടാകുന്നില്ല .

ഭാര്യയുടെ സംരക്ഷണവും സ്നേഹവും , മക്കളുടെ കൊഞ്ചലും , കുസൃതിയും എന്റെ മനസ്സിനെ ആരോഗ്യമുള്ളതാക്കി തീര്‍ത്തു. ജീവിക്കണം എന്ന ആഗ്രഹം എന്നില്‍ ഓരോ ദിവസവും കൂടി വന്നു.

അപ്പോഴും എന്റെ മനസ്സില്‍ ഈ ഗതി വരാനുള്ള കാരണം എന്തെന്നുള്ള ചോദ്യം ഉയര്‍ന്നു........ ഒരു പക്ഷെ ഞാന്‍ വേദനിപ്പിച്ച ആ പെണ്‍കുട്ടിയുടെ ശാപമായിരിക്കുമോ? ഹേയ്,,, അവള്‍ ഒരിക്കലും അങ്ങനെ ചിന്തിക്കില്ല... ഞാന്‍ ആശ്വസിച്ചു.

ചില നേരങ്ങളില്‍ മരണം എന്നെയൊന്നു കടാക്ഷിചിരുന്നെങ്കില്‍ എന്ന് ചിന്തിക്കുമായിരുന്നു, പക്ഷെ എന്റെ ഭാര്യയുടെ മുഖം , അവളുടെ പ്രതീക്ഷ അസ്തമിക്കാത്ത കണ്ണുകള്‍ , മക്കളുടെ നിഷ്കളങ്കമായ പുഞ്ചിരി, ഞാന്‍ ഒന്ന് നടന്നു കാണാന്‍ ആഗ്രഹിക്കുന്ന അച്ഛന്റെയും അമ്മയുടെയും അതിരില്ലാത്ത ആഗ്രഹം..... ഇതൊക്കെ കാണുമ്പോള്‍ ഞാന്‍ ചിന്തിച്ചത് ഒരു വലിയ പാപമാനല്ലോ എന്നോര്‍ക്കും,,,,,,

മനസ്സിനെ പ്രകമ്പനം കൊള്ളിക്കുന്ന പല കാഴ്ചകളും , tv യില്‍ കണ്ടു , പ്രകൃതി ദുരന്തവും , യുദ്ധവും, തീവ്രവാദി ,ആക്രമണങ്ങളും ,,,,,, കേരളത്തിലെ പീഡനങ്ങളും ,,, അങ്ങനെ മനസ്സിനെ മദിക്കുന്ന പല കാഴ്ചകള്‍ .... ഒപ്പം മനസ്സിനെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍... ഇതെല്ലാം ദിനവും എന്റെ കണ്മുന്നില്‍ ദിനവും മാറി മറയുന്നു........പക്ഷെ ഇതൊന്നും എന്റെ ശരീരത്തിനെ ചലിപ്പിക്കാന്‍ പ്രാപ്തമാല്ലയിരുന്നു.....

ഒരു ദിവസം ഒരു കൈനോട്ടക്കാരന്‍ വീട്ടില്‍ വന്നു , ഒറ്റ നോട്ടത്തില്‍ തന്നെ അയാള്‍ ഭാര്യയോടു അവസ്ഥകള്‍ മുഴുവന്‍ പറഞ്ഞു. അയാളുടെ കഴിവില്‍ ആശ്ചര്യം പൂണ്ട ഭാര്യ ബാക്കി കൂടെ കേള്‍ക്കാന്‍ തയാറായി.....

അദ്ദേഹത്തിന്റെ കൈവശം ഉള്ള തത്തമ്മ കൂട്ടില്‍ നിന്നും ഇറങ്ങി വന്നു നിരത്തി വെച്ചിരുന്ന കാര്‍ഡില്‍ നിന്നും ഒരെണ്ണം കൊത്തിയെടുത്തു. അയാള്‍ ആ ചിത്രം ഭാര്യയെ കാണിച്ചു.... മലയാളത്തിലെ പുത്തന്‍ താരോദയം ,, വളര്‍ന്നു വരുന്ന ഒരു സൂപ്പര്‍ താരത്തിന്റെ ചിത്രമായിരുന്നു അത്. എങ്കിലും ഭാര്യയ്ക്ക് അദ്ദേഹത്തെ മനസ്സിലായില്ല....
"ശുഭ ലക്ഷണമാണ് കാണുന്നത്, ഈ ചിത്രത്തില്‍ കണ്ട ആള്‍ കാരണമായിരിക്കും നിങ്ങളുടെ ഭര്‍ത്താവു എഴുന്നേറ്റു നടക്കാന്‍ പോകുന്നത്, അത് ഉടന്‍ തന്നെ ഉണ്ടാകും, കൂടുതല്‍ ഒന്നും പറയുന്നില്ല, പക്ഷി ജ്യോതിഷം തെറ്റാറില്ല, പ്രതീക്ഷ കൈ വിടണ്ട.....
സന്തോഷവതിയായ അവള്‍ അദ്ദേഹത്തിന് വലിയ ഒരു തുക തന്നെ സംഭാവന നല്‍കി. അവള്‍ എന്നെയും കാര്യം ധരിപ്പിച്ചു. നിശബ്ദം ഞാനത് കേട്ടപ്പോള്‍ എന്റെ ഉള്ളിലും പ്രതീക്ഷ ഇരട്ടിയായി.

എന്റെ മനസിനെ ഇളക്കാന്‍ വേണ്ടി , ഹോം തീയറ്ററും, ഹോളിവുഡ് ഹൊറര്‍ മൂവി , അങ്ങനെ പല രീതിയിലും അവള്‍ പരീക്ഷണം തുടര്‍ന്നു. ഒരു രക്ഷയുമില്ല.

ഒരു ദിവസം ഞാനും മോളും മാത്രം മുറിയില്‍. tv യില്‍ ന്യൂസ്‌ നടക്കുന്നു. മോള്‍ വെറുതെ റിമോട്ട് എടുത്തു ചാനെല്‍ മാറ്റി. കൈരളി we ചാനെല്‍ വീണു. dew drops എന്ന പ്രോഗ്രാം ...... മലയാളത്തിലെ പുതിയ ആല്‍ബം ഗാനഗങ്ങള്‍ കോര്‍ത്തിണക്കിയ പരിപാടി.അതില്‍ ഒരു പുതിയ ആല്‍ബത്തിന്റെ പേരെഴുതി കാണിച്ചു. രാധയും കൃഷ്ണനും ..... ഒപ്പം സന്തോഷ്‌ പണ്ടിതിന്റെ ചിരിക്കുന്ന മുഖവും,അത് കണ്ടപ്പോള്‍ തന്നെ എന്റെ ശരീരത്തിന് എന്തോ ഒരു മാറ്റം, തലച്ചോറില്‍ നിന്നും ഒരു സന്ദേശം ശരീരം മുഴുവന്‍ എത്തി ചേര്‍ന്നു. ഗാനം തുടങ്ങി...... രാത്രി ശുഭ രാത്രി......(.http://www.youtube.com/watch?v=2M73-xfHggE ) അതിലെ രംഗങ്ങള്‍ കണ്ട മനസ് ആകെ വയലന്റായി... അതെനിക്ക് സഹിക്കാന്‍ പറ്റാതെ ആയി. ഷോക്ക്‌ അടിച്ചത് പോലെ ഒരു അനുഭവം, ആകെ അസ്വസ്ഥനായ ഞാന്‍ തല അങ്ങോട്ടും ഇങ്ങോട്ടും ചലിപിച്ചു. ഗാനം പകുതി ആയപ്പോള്‍ സര്‍വശക്തിയും സംഭരിച്ചു ചാടിയെഴുന്നേറ്റു. മോളുടെ കയ്യില്‍ നിന്നും റിമോട്ട് തട്ടിയെടുത്തു tv ഓഫ്‌ ചെയ്തു.

ദൈവമേ .... ഞാന്‍ ,,,,,, ഞാന്‍ ചലിച്ചു...... സന്തോഷം കൊണ്ട് ഞാന്‍ ഉറക്കെ കരഞ്ഞു.... മോളെ കെട്ടിപിടിച്ചു .... തുരു തുരാ ഉമ്മ കൊടുത്തു.... ബഹളം കേട്ട് ഓടി വന്ന ഭാര്യ സ്തംഭിച്ചു...... അവള്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല.... എന്താ? എന്തായിയിത്......ഏട്ടന്‍..... അവള്‍ കരയാന്‍ തുടങ്ങി.... ഞങ്ങള്‍ പരസ്പരം പുണര്‍ന്നു പൊട്ടി കരഞ്ഞു.....

ഏട്ടാ ,, ഇതെങ്ങനെ സംഭവിച്ചു..... ഭാര്യക്ക് ആകാംഷ.... എന്റെ നാവില്‍ നിന്നും ആ മഹാന്റെ പേര് അടര്‍ന്നു വീണു...... സന്തോഷ്‌ പണ്ടിത്.... ഞാന്‍ tv ഓണാക്കി ...അപ്പോള്‍ ആ ഗാനം തീരാന്‍ പോകുന്നു..... നായകന്‍ മഹാന്‍ ,,, ചിരിച്ചു കൊണ്ട് പിന്‍വാങ്ങുന്നു,,,, ആ കോമളന്റെ സുന്ദര മുഖം കണ്ടു ഭാര്യ ഞെട്ടി........ ആ കൈ നോട്ടക്കാരന്‍ തന്നെ കാട്ടിയ അതെ ചിത്രം....

എന്റെ ജീവിതത്തില്‍ വീണ്ടും വസന്തം തിരിച്ചെത്തി..... നാളെ വീണ്ടും ന്യൂ ഇയര്‍..... എല്ലാ വര്‍ഷത്തെയും പോലെ അല്ലായിരുന്നു കഴിഞ്ഞ വര്‍ഷം, എടുത്ത പ്രതിഞ്ഞ അതെ പോലെ നിറവേറ്റാന്‍ കഴിഞ്ഞു,,,, ഒന്നും ചെയ്യാതെ, ഒരു പാട് സങ്കടങ്ങള്‍ കടിച്ചമര്‍ത്തി... ചിരിക്കാനും, കരയാനും കഴിയാതെ.. ജീവച്ഛവമായി കഴിഞ്ഞ 363 ദിനങ്ങള്‍ .... എഴുതി തള്ളിയ ജിവിതത്തില്‍ പുനര്‍ജ്ജന്മം തന്ന സന്തോഷ്‌ പണ്ടിതിനെ ഞങ്ങള്‍ എല്ലാം സ്നേഹിച്ചു തുടങ്ങി....

ഇപ്പോള്‍ പുതിയ ചിത്രം എടുക്കാന്‍ പോകുന്ന ഇ മഹാന്‍ ഒരു പക്ഷെ മസ്തിഷ്ക മരണം സംഭവിച്ചവരെപോലും തിരികെ ജീവിതത്തിലേക്ക് കൊണ്ട് വരാന്‍ കഴിവുള്ള ആളാണ്‌ . എങ്കിലും പുള്ളി അറിയുന്നില്ല തന്റെ ഈ ജന്മത്തില്‍ ഇങ്ങനെയും ചില നല്ല കര്‍മങ്ങളും ചെയ്യുന്നുണ്ടെന്ന്...........( http://www.youtube.com/watch?v=DGSO

എന്റെ പത്നി


അവള്‍ മണവാട്ടി ....................

 കവിളില്‍ തെളിയും നാണത്തിന്‍ ഓളങ്ങള്‍ ........
കുങ്കുമ നിറമേകി ................
മിഴികളില്‍ മാരിവില്‍ ചന്തമേകിയോരാ....
പ്രണയ ഭാവങ്ങള്‍ .............
പട്ടു ചേല ചുറ്റിയ,,, പൊന്നില്‍ കുളിച്ചോരാ.... 
ചേലൊത്ത രൂപം കാണ്കെ എന്‍ ചിത്തം...
ആനന്ദ നടനം തുടങ്ങി ..............
വേദിയില്‍ ....ലാദ്യ കടാക്ഷതിലവള്‍.... 
എനിക്കേകിയ മന്ദസ്മിതത്തിന്‍ ഭംഗിയിന്‍ .....
വിസ്മയത്താല്‍ വിസ്മരിച്ചു സകലതും ഞാന്‍ ........
അരപ്പവന്‍ താലിയില്‍ ഒരു ജന്മം എനിക്കായി നല്‍കുവാന്‍ വന്നവള്‍ ....................
നാളെയെന്‍ വീട്ടില്‍ സന്ധ്യാദീപം തെളിയിക്കുമവള്‍ .........
എന്‍ ജന്മത്തിന് അര്‍ത്ഥമേകിയ മുഹൂര്‍ത്തത്തില്‍ ...
അവളെന്‍ പ്രിയ പത്നിയായി .........                                                          
                                                                                                                                               അവള്‍ അവള്‍ എന്റെ ഭാര്യ .......
                                                                                                             നാളുകള്‍നീങ്ങവേവിസ്മയമായി അവളെനിക്കു ..
സ്വപ്നങ്ങളും ,,സങ്കല്‍പ്പങ്ങളും ..ചിന്തകളും പങ്കിടും നേരങ്ങളില്‍ 
ഞാനറിഞ്ഞു ജീവിതം എത്ര സുന്ദരമെന്നു........
സങ്കര്‍ഷഭരിതമെന്നു തോന്നിയ എന്‍ ജീവിതത്തെ ....
സുന്ദര കാവ്യമാക്കിയതോ ......അവള്‍ തന്‍ മൊഴികളും ,,,
മിഴികളില്‍ തെളിഞ്ഞൊരാ,,, പ്രതീക്ഷതന്‍ പ്രകാശവും....
                                                                                                            ഇന്നെന്‍ലോകംഅവളാണ് ....
അവളുടെ നിഴലും ,, ആ നിഴലേകും തണലും ....
ജീവിത ചൂടില്‍ എനിക്കേകും കുളിരാണ്.....
                                                                                                                                  അന്നമൂട്ടും നേരം ....അമ്മതന്‍ വാത്സല്യ മേരുന്നവല്‍ .......
  പരിഭവിക്കും നേരങ്ങളില്‍ ഒരു കുഞ്ഞായി ചിണുങ്ങുന്ന അവള്‍ .....
കുസൃതി പറയുന്നേരം നാണത്തില്‍ കുളിച്ചോരാ കാമുകിയെ പോലെ ....
എനിക്കായി ഈശ്വരന്‍ നല്‍കിയ  നിധി ...
ഇവള്‍ എന്‍ പ്രിയ പത്നി .......
                                                                                                                   ഞങ്ങളുടെസൗഭാഗ്യമാം ഉണ്ണിക്കു ജന്മം നല്‍കിയവള്‍ ......
എന്‍ ഓമല്‍ ഉണ്ണിക്കായി വേദനയേറെ തനിയെ സഹിച്ചവള്‍..
മേഘ ശ്യാമാളനാം.. ഉണ്ണിതന്‍ ഓമന കവിളില്‍ ...തലോടി ഒരുമ്മ നല്‍കും നേരം .....
ഇത്ര നാള്‍ സഹിച്ചോരാ.. വേദനകള്‍ വിസ്മരിച്ചു 
ആനന്ദഅശ്രുക്കളോടെ എന്നെ നോക്കി പുഞ്ചിരിച്ചവള്‍
 സ്ത്രീ തന്‍ പൂര്‍ണതയാം.. അമ്മയെന്ന പദവിയില്‍ ..ഇന്നവള്‍ 
എന്‍ പ്രിയ പത്നി 
                                                                                                                    നൂറുപുരുഷജന്മങ്ങള്‍ക്ക് സമമാണ് ഒരു സ്ത്രീ ജന്മമെന്നു ...
ഞാനറിഞ്ഞതും എന്‍ പ്രിയ പത്നിയിലൂടെ .......
അവളുടെ ക്ഷമയും, സ്നേഹവും, വാത്സല്യവും ....
എന്‍ ജീവിത പഠശാലയിലെ പുസ്തകമായി .....
ഈ ജന്മം എനിക്കായി പിറന്നവളെ .....
ഒരു പത്തു ജന്മം നിനക്കായി പിറക്കാന്‍ കൊതിക്കുന്നു ഞാന്‍ .....